അടുത്ത ലക്ഷ്യത്തിന് മുതിര്ന്ന താരങ്ങള് ഉണ്ടാകും; സ്ഥിരീകരിച്ച് ജയ് ഷാ

ട്വന്റി 20യില് ഇന്ത്യയുടെ പുതിയ നായകനെക്കുറിച്ചും ബിസിസിഐ സെക്രട്ടറി സൂചന നൽകി

dot image

ഡല്ഹി: ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യന് ടീമിന്റെ അടുത്ത ലക്ഷ്യമെന്തെന്ന് തുറന്ന് പറഞ്ഞ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. കഴിഞ്ഞ വര്ഷത്തെ അതേ നായകന് തന്നെയാണ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്നത്. ഇന്ത്യയില് നടന്ന ഏകദിന ലോകകപ്പില് എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ ഫൈനലില് കടന്നത്. ഇത്തവണ കിരീടവിജയത്തിനായി കൂടുതല് ശക്തമായ പരിശീലനം ഉള്പ്പടെ ഇന്ത്യന് ടീം നടത്തിയിരുന്നതായി ബിസിസിഐ സെക്രട്ടറി പറഞ്ഞു.

എല്ലാ ടീമുകളിലും അനുഭവസമ്പത്തിന് വലിയ പ്രാധാന്യമുണ്ട്. വിരാട് കോഹ്ലി, രോഹിത് ശര്മ്മ എന്നിവര് മികച്ച രീതിയില് കളിച്ചു. അവരുടെ അനുഭവസമ്പത്തിന് പകരം വെക്കാന് ഒന്നിനും കഴിയില്ല. ഒരു മികച്ച താരത്തിന് എപ്പോള് വിരമിക്കണമെന്ന് അറിയാം. രോഹിത് ശര്മ്മയുടെ സ്ട്രൈക്ക് റേറ്റ് നോക്കൂ. അത് യുവതാരങ്ങള്ക്ക് മുകളിലാണെന്ന് ജയ് ഷാ ചൂണ്ടിക്കാട്ടി.

'ഇത്രവേഗം വിരമിക്കാന് ആഗ്രഹിച്ചില്ല, പക്ഷേ സാഹചര്യം...'; തുറന്നുപറഞ്ഞ് രോഹിത് ശര്മ്മ

രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാകുമെന്നും ബിസിസിഐ സെക്രട്ടറി സൂചന നൽകി. ഇന്ത്യന് ടീമിന്റെ അടുത്ത ലക്ഷ്യം ചാമ്പ്യന്സ് ട്രോഫിയും ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പും നേടുകയെന്നതാണ്. ഇപ്പോഴുള്ള ടീമിലെ താരങ്ങള് അവിടെയും ഉണ്ടാകും. മുതിര്ന്ന താരങ്ങള് തീര്ച്ചയായും ടീമിന്റെ ഭാഗമായിരിക്കും. ട്വന്റി 20യില് ഇന്ത്യയുടെ പുതിയ നായകനെ സെലക്ടര്മാര് തീരുമാനിക്കുമെന്നും ജയ് ഷാ വ്യക്തമാക്കി.

dot image
To advertise here,contact us
dot image