ലോകം കീഴടക്കിയ ഇന്ത്യന് ടീമിന് എ ആര് റഹ്മാന്റെ സമ്മാനം; ഗാനം ഏറ്റെടുത്ത് ആരാധകര്

ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ശേഷം ശനിയാഴ്ചയാണ് ഗാനം സമൂഹ മാധ്യമങ്ങളില് അപ്ലോഡ് ചെയ്തത്

dot image

ചെന്നൈ: ട്വന്റി 20 ലോകകപ്പില് ദക്ഷിണാഫ്രിക്കയെ തോല്പ്പിച്ച് കിരീടം ചൂടിയ ഇന്ത്യന് ടീമിന് ആദരവുമായി സംഗീത ഇതിഹാസം എ ആര് റഹ്മാന്. മൈതാന് സിനിമയിലെ 'ടീം ഇന്ത്യ ഹേ ഹം', എന്ന ഗാനമാണ് ഓസ്കർ ജേതാവായ റഹ്മാന് ടീമിനായി സമര്പ്പിച്ചത്. ഗാനം ഇതിനോടകം തന്നെ ആരാധകര് ഏറ്റെടുത്തുകഴിഞ്ഞു.

ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ശേഷം ശനിയാഴ്ചയാണ് റഹ്മാന് തന്നെ ഗാനം സമൂഹ മാധ്യമങ്ങളില് അപ്ലോഡ് ചെയ്തത്. ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്. മണിക്കൂറുകള്ക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഗാനം കണ്ടത്.

എആര്ആര് ഫിലിം സിറ്റിയില് റഹ്മാനും സംഘവും ചേര്ന്നാണ് വീഡിയോ ചിത്രീകരിച്ചത്. ഇന്ത്യന് ഫുട്ബോള് കോച്ച് എസ്എ റഹീമിന്റെ ജീവിതമാണ് 'മൈതാന്' സിനിമയുടെ ഇതിവൃത്തം. ചിത്രത്തിലെ ഗാനമായ 'ടീം ഇന്ത്യ ഹേം ഹം' എ ആര് റഹ്മാനും നകുല് അഭ്യങ്കറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image