സൂര്യകുമാറിന്റെ കാല് ബൗണ്ടറി ലൈനില് തട്ടിയോ?; നിര്ണായക ക്യാച്ചില് വിവാദം

ഫൈനലിലെ അവസാന ഓവറിലെ ആദ്യ പന്തിലായിരുന്നു മത്സരത്തിന്റെ ഗതി മാറ്റിയ ക്യാച്ച് പിറന്നത്

dot image

ബാർബഡോസ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് ഫൈനലില് ഇന്ത്യയുടെ വിജയത്തില് നിര്ണായകമായത് അവസാന ഓവറില് സൂര്യകുമാര് യാദവ് എടുത്ത ക്യാച്ചാണ്. ഇന്ത്യ ഉയര്ത്തിയ 177 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്കി ക്രിസീലുറച്ച ഡേവിഡ് മില്ലറെയാണ് അവിശ്വസനീയമായ ക്യാച്ചിലൂടെ സൂര്യകുമാര് പുറത്താക്കിയത്. ഇപ്പോള് ക്യാച്ചിനെ ചൊല്ലി പുതിയ വിവാദവും ഉടലെടുത്തിരിക്കുകയാണ്.

ഫൈനലിലെ അവസാന ഓവറിലെ ആദ്യ പന്തിലായിരുന്നു മത്സരത്തിന്റെ ഗതി മാറ്റിയ ക്യാച്ച് പിറന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാന് ആറ് പന്തില് 16 റണ്സാണ് വേണ്ടിയിരുന്നത്. വൈഡ് ഫുള്ടോസെറിഞ്ഞ ഹാര്ദ്ദിക്കിനെ മില്ലര് സിക്സര് പറത്താന് ശ്രമിച്ചു. പക്ഷേ ബൗണ്ടറി ലൈനില് നിന്ന് ചാടി പുറത്തേക്ക് തട്ടിയിട്ട് മനോഹരമായി സൂര്യകുമാര് യാദവ് പന്ത് കൈക്കലാക്കി.

'ഒരക്ഷരം മിണ്ടിയിരുന്നില്ല, കഴിഞ്ഞ ആറുമാസം അത്ര മോശമായിരുന്നു'; വികാരാധീനനായി ഹാർദ്ദിക്

എന്നാലിപ്പോള് സൂര്യകുമാറിന്റെ കാല് ബൗണ്ടറി ലൈനില് തട്ടിയിട്ടുണ്ടായിരുന്നെന്ന ആരോപണമാണ് ശക്തമാവുന്നത്. അത് വിക്കറ്റായിരുന്നുവെന്നും ലൈനിന് അപ്പുറത്താണ് ബൗണ്ടറി റോപ് കിടന്നിരുന്നതെന്നും ചൂണ്ടിക്കാട്ടി ചിലര് രംഗത്തെത്തിയിരിക്കുകയാണ്. വേണ്ടത്ര പരിശോധനകളില്ലാതെയാണ് ഔട്ട് വിധിച്ചതെന്നും ബിസിസിഐയുടെയും ഐസിസിയുടെയും സ്വാധീനവും കാരണമായെന്നും ആരോപണങ്ങളുണ്ട്.

dot image
To advertise here,contact us
dot image