'ഹാര്ദ്ദിക്കിനോട് ആരാധകര് മര്യാദ കാണിക്കണമെന്ന് അന്നേ പറഞ്ഞതല്ലേ?'; തുറന്നടിച്ച് മഞ്ജരേക്കര്

ഐപിഎല്ലില് മുംബൈ ഇന്ത്യന്സിന്റെ ക്യാപ്റ്റനായ ശേഷം ഹാര്ദ്ദിക്കിന് സ്വന്തം ആരാധകരുടെ തന്നെ വെറുപ്പിനും പരിഹാസങ്ങള്ക്കും വിധേയനാവേണ്ടിവന്നിരുന്നു

dot image

മുംബൈ: ട്വന്റി 20 ലോകകപ്പില് നിര്ണായക പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും സ്റ്റാര് ഓള്റൗണ്ടറുമായ ഹാര്ദ്ദിക് പാണ്ഡ്യയെ അഭിനന്ദിച്ച് മുന് താരം സഞ്ജയ് മഞ്ജരേക്കര്. ഐപിഎല്ലില് മുംബൈ ഇന്ത്യന്സിന്റെ ക്യാപ്റ്റനായ ശേഷം ഹാര്ദ്ദിക്കിന് സ്വന്തം ആരാധകരുടെ തന്നെ വെറുപ്പിനും പരിഹാസങ്ങള്ക്കും വിധേയനാവേണ്ടിവന്നിരുന്നു. വാങ്കഡെയില് നടന്ന മത്സരങ്ങളില് പോലും മുംബൈ നായകന് കനത്ത കൂവല് ലഭിച്ചിരുന്നു. ആരാധകര് അതിരുകടന്നപ്പോള് ഒരുതവണ മഞ്ജരേക്കര് ഇടപെടുകയും ചെയ്തിരുന്നു. ലോകകപ്പ് വിജയത്തിന് ശേഷം ക്രിക്ക് ഇന്ഫോയ്ക്ക് നല്കിയ അഭിമുഖത്തില് സംസാരിക്കവേ ഈ സംഭവവും മഞ്ജരേക്കര് ഓര്മ്മിപ്പിച്ചു.

'ഹാര്ദ്ദിക് പാണ്ഡ്യയുടെ കരിയറിലും ജീവിതത്തിലും വലിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ഐപിഎല്ലില് അദ്ദേഹത്തെ ആളുകള് പരിഹസിക്കുകയും കൂവുകയും ചെയ്തു. ഞാന് അന്നേ ആരാധകരോട് മര്യാദയ്ക്ക് പെരുമാറാന് പറഞ്ഞു. കാരണം ഹാര്ദ്ദിക് വലിയ മത്സരങ്ങളുടെ താരമാണ്', മഞ്ജരേക്കര് പറഞ്ഞു.

'ഒരക്ഷരം മിണ്ടിയിരുന്നില്ല, കഴിഞ്ഞ ആറുമാസം അത്ര മോശമായിരുന്നു'; വികാരാധീനനായി ഹാർദ്ദിക്

'ഹാര്ദ്ദിക് ഒരു ചാമ്പ്യനാണ്. ഫൈനലില് ഹെന്റിച്ച് ക്ലാസന്റെയും ഡേവിഡ് മില്ലറുടെയും വിക്കറ്റുകള് വീഴ്ത്തിയത് നിര്ണായകമായത് നമ്മള് കണ്ടതാണ്. അതുകൊണ്ടുതന്നെ ഹാര്ദ്ദിക് വലിയ മത്സരങ്ങളുടെ താരമാണ് എന്ന് പറയുന്നതില് ഒരു അതിശയോക്തിയുമില്ല', മഞ്ജരേക്കര് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image