
May 16, 2025
11:35 PM
ബാർബഡോസ്: ട്വന്റി 20 ലോകകപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം. കപ്പെടുക്കാനായി സ്റ്റൈലായി രോഹിത് ശർമ്മയെത്തി. റെസ്ലിങ്ങ് ഇതിഹാസം റിക്ക് ഫ്ലെയറെ അനുകരിച്ചായിരുന്നു രോഹിത് ശർമ്മയുടെ നടത്തം. നടന്നെത്തിയ രോഹിതിന് ഹസ്തദാനം നൽകാനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ കൈനീട്ടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ജയ് ഷായ്ക്ക് മുഖം നൽകാതെ നീട്ടിയ കൈ ഇന്ത്യൻ ക്യാപ്റ്റൻ അവഗണിച്ചതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ സംസാരവിഷയം. ജയ് ഷായുടെ മുഖത്ത് പോലും നോക്കാതെയായിരുന്നു രോഹിത് ശർമ്മ കീരിടം വാങ്ങാനായി എത്തിയതും കിരീടം സ്വീകരിച്ചതും.
കപ്പെടുക്കാനായി മന്ദം മന്ദം നിന്ന് നടന്ന രോഹിത് ശർമ്മയുടെ നടത്തത്തിനും പ്രത്യേകതയുണ്ട്. രോഹിത് ശർമ്മ അനുകരിച്ചത് റെസ്ലിങ്ങ് ഇതിഹാസം റിക്ക് ഫ്ലെയറെ ആണ്. റെസ്ലിങ്ങ് റിംഗിലേക്ക് റിക്ക് ഫ്ലെയർ പലപ്പോഴും ഈ രീതിയിൽ നടന്നാണ് വരാറുള്ളത്. തലയെടുപ്പിനെ സൂചിപ്പിക്കുന്ന നടത്തമെന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ദേ നേച്ചർ ബോയ് എന്നും റിക്ക് ഫ്ലെയർ അറിയപ്പെടുന്നു. ഐസിസിയും റെസ്ലിങ്ങ് ഇതിഹാസത്തിന്റെ പേരിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കപ്പെടുക്കാൻ സ്റ്റൈലൻ നടപ്പ്; ഹിറ്റ്മാൻ അനുകരിച്ചത് റെസ്ലിങ്ങ് ഇതിഹാസത്തെ
'കിരീട നേട്ടത്തോടെ രോഹിത് ശർമ്മ ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കലും പ്രഖ്യാപിച്ചു. ഇത് തന്റെ അവസാന മത്സരമാണ്. കളിച്ചു തുടങ്ങിയ കാലം മുതൽ ട്വന്റി 20 ക്രിക്കറ്റ് താൻ ആസ്വദിച്ചു. ഗുഡ്ബൈ പറയാൻ ഇതിലും നല്ല സമയമില്ല. എല്ലാ നിമിഷവും താൻ ആസ്വദിച്ചു. ഇതാണ് തനിക്ക് വേണ്ടത്. ലോകകപ്പ് നേട്ടത്തോടെ വിരമിക്കുക.' രോഹിത് ശർമ്മ പ്രതികരിച്ചു.