ഫൈനലിൽ തോറ്റ ടീമിന് 10 കോടി; ജയിച്ച ഇന്ത്യൻ ടീമിന് എത്ര കിട്ടും?

ഫൈനലിൽ വിജയിച്ച ഇന്ത്യക്ക് മാത്രമല്ല, റണ്ണറപ്പായ സൗത്ത് ആഫ്രിക്കയ്ക്കും സെമി ഫൈനലിസ്റ്റുകളായ അഫ്ഗാനിസ്ഥാനും ഇംഗ്ലണ്ടിനും എത്ര രൂപയാണ് സമ്മാന തുകയായി ലഭിക്കുക. അതിന്റെ കണക്കുകൾ നോക്കാം..

ഫൈനലിൽ തോറ്റ ടീമിന് 10 കോടി; ജയിച്ച ഇന്ത്യൻ ടീമിന് എത്ര കിട്ടും?
dot image

ബാർബഡോസ്: 13 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യ ലോകകപ്പ് കിരീടം വീണ്ടുമുയർത്തി. 17 വർഷത്തിന് ശേഷമാണ് കുട്ടി ക്രിക്കറ്റിൽ ഇന്ത്യ കിരീടം നേരിടുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ടെസ്റ്റ് ലോക കിരീടവും ഏകദിന കിരീടവും ഫൈനൽ പോരിൽ നഷ്ടമായ ഇന്ത്യക്ക് ഈ ടി 20 ലോകകപ്പിലെ കിരീടം വളരെ പ്രധാനവും വൈകാരികവുമാണ്. ഒന്നര പതിറ്റാണ്ടുകളോളം ഇന്ത്യൻ ക്രിക്കറ്റിന്റെ നെടും തൂണുകളായിരുന്ന രോഹിതും വിരാടും പടിയിറങ്ങുന്ന ലോകകപ്പ് എന്ന നിലയിൽ മികച്ച യാത്രയയപ്പ് നൽകാനും ടീമിനായി.

ഏത് ലോകകപ്പ് ടൂര്ണമെന്റും അവസാനിക്കുമ്പോള്, അത് ക്രിക്കറ്റായാലും ഫുട്ബോളായാലും മറ്റ് ഗെയിമുകളായാലും ആകാംഷയുണര്ത്തുന്ന കാര്യമാണ് അതിന്റെ സമ്മാനത്തുക. ഫൈനലിൽ വിജയിച്ച ഇന്ത്യക്ക് മാത്രമല്ല, റണ്ണറപ്പായ സൗത്ത് ആഫ്രിക്കയ്ക്കും സെമി ഫൈനലിസ്റ്റുകളായ അഫ്ഗാനിസ്ഥാനും ഇംഗ്ലണ്ടിനും എത്ര രൂപയാണ് സമ്മാന തുകയായി ലഭിക്കുക. അതിന്റെ കണക്കുകളിലേക്ക് നോക്കാം..

ടീമുകൾക്ക് എത്ര കിട്ടും?

സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും സമ്മാന തുകയായി 7,87,500 ഡോളർ വീതമാണ് ലഭിക്കുക. വിനിമയനിരക്കനുസരിച്ച് ഏകദേശം 6.56 കോടി ഇന്ത്യന് രൂപയാണ് ഇത്. റണ്ണര് അപ്പായ ദക്ഷിണാഫ്രിക്കന് ടീമിന് 1.28 മില്യണ് ഡോളര് അഥവാ 10.67 കോടി രൂപ ലഭിക്കും. ലോകകപ്പ് വിജയികളായ ഇന്ത്യയ്ക്ക് ലഭിക്കുക 2.45 മില്യണ് ഡോളറാണ്. രൂപയിലേക്കുള്ള വിനിമയ നിരക്ക് നോക്കിയാൽ 20.42 കോടി രൂപ.

സൂപ്പര് എട്ടില് എത്തിയ ടീമുകള്ക്ക് 3.16 കോടി രൂപയും ഒമ്പത് മുതല് 12 വരെ സ്ഥാനങ്ങളിലുള്ള ടീമുകള്ക്ക് രണ്ടുകോടി രൂപയും 13 മുതല് 20 വരെ സ്ഥാനങ്ങളിലുള്ള ടീമുകള്ക്ക് 1.87 കോടി രൂപയും ലഭിക്കും . ഇത്തവണത്തെ ടി-20 ലോകകപ്പ് ടൂര്ണമെന്റില് ആകെ നല്കുന്ന സമ്മാനത്തുകയായി ഐസിസി നിശ്ചയിച്ചിരുന്നത് 11.25 മില്യണ് ഡോളര്, അഥവാ 93.78 കോടി രൂപയായിരുന്നു.

'സുനിൽ വത്സൻ മുതൽ സഞ്ജു വരെ'; ഇന്ത്യയുടെ ലോക കിരീടങ്ങളിലെ മലയാളി ടച്ച്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us