'ഏത് തിരക്കഥയേക്കാളും മികച്ചത്'; കോഹ്ലിയുടെയും രോഹിത്തിന്റെയും ടി20 കരിയറിനെ പുകഴ്ത്തി ഗംഭീര്

2024 ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇരുവരും ടി20 ഫോര്മാറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചിരുന്നു

dot image

ന്യൂഡല്ഹി: ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മ്മയുടെയും സ്റ്റാര് ബാറ്റര് വിരാട് കോഹ്ലിയുടെയും ടി20 കരിയറിനെ പുകഴ്ത്തി മുന് താരം ഗൗതം ഗംഭീര്. 2024 ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇരുവരും ടി20 ഫോര്മാറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും അഭിനന്ദിച്ച് ഗംഭീര് രംഗത്തെത്തിയത്.

'ലോകകപ്പ് വിജയത്തോടെയാണ് രോഹിത്തും കോഹ്ലിയും വിരമിക്കുന്നത്. ഇതുവരെ എഴുതപ്പെട്ടിട്ടുള്ള ഏതൊരു തിരക്കഥയേക്കാളും മികച്ചതാണ് ഇരുവരുടെയും കരിയറുകള്. മികച്ച താരങ്ങളായ ഇരുവരും ഇന്ത്യന് ക്രിക്കറ്റിന് വേണ്ടി ഒരുപാട് കാര്യങ്ങള് ചെയ്തിട്ടുണ്ട്. രോഹിത്തിനും കോഹ്ലിക്കും എല്ലാ ആശംസകളും നേരുന്നു', പിടിഐയ്ക്ക് നല്കിയ അഭിമുഖത്തില് ഗംഭീര് പറഞ്ഞു.

കോഹ്ലിക്കും രോഹിത്തിനും പിന്നാലെ പടിയിറങ്ങി ജഡേജ; ടി20യില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചു

'ട്വന്റി 20യില് നിന്ന് കളമൊഴിഞ്ഞെങ്കിലും ടെസ്റ്റ്, ഏകദിന ഫോര്മാറ്റുകളില് കോഹ്ലിയും രോഹിത്തും തുടരും. അവര് രാജ്യത്തിനും ടീമിനും തുടര്ന്നും നിര്ണായക സംഭാവനകള് നല്കി ഒപ്പമുണ്ടാവുമെന്ന് എനിക്ക് ഉറപ്പുണ്ട്', ഗംഭീര് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image