'ഒരക്ഷരം മിണ്ടിയിരുന്നില്ല, കഴിഞ്ഞ ആറുമാസം അത്ര മോശമായിരുന്നു'; വികാരാധീനനായി ഹാർദ്ദിക്

'ഒരു വ്യക്തിയെന്ന നിലയില് എന്നെ ഒരു ശതമാനം പോലുമറിയാത്ത ആളുകള് പോലും കുറ്റം പറഞ്ഞു'

dot image

ബാര്ബഡോസ്: ലോകകപ്പ് വിജയം വൈകാരികമായ നിമിഷമായിരുന്നെന്ന് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും സ്റ്റാര് ഓള്റൗണ്ടറുമായ ഹാര്ദ്ദിക് പാണ്ഡ്യ. ഐപിഎല്ലില് ആരാധകരാലും വിമര്ശകരാലും ഒരുപാട് പരിഹാസങ്ങളും വെറുപ്പും ഏറ്റുവാങ്ങിയ ഹാര്ദ്ദിക്കിന് ലോകകപ്പിലൂടെ എല്ലാവര്ക്കും മറുപടി നല്കാന് കഴിഞ്ഞിരുന്നു. ടൂര്ണമെന്റിലുടനീളം ബാറ്റുകൊണ്ടും പന്തുകൊണ്ടും നിര്ണായക പ്രകടനം ഫൈനലിലും ആവര്ത്തിക്കാന് ഹാര്ദ്ദിക്കിന് സാധിച്ചു. വിജയനിമിഷത്തില് സന്തോഷത്തോടെ വിതുമ്പുന്ന ഹാര്ദ്ദിക്കിന്റെ ചിത്രങ്ങളും ആരാധകര് ഏറ്റെടുത്തിരുന്നു. കിരീടനേട്ടത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു താരം.

'ലോകകപ്പ് നേട്ടം ഒരുപാട് വൈകാരികമായ നിമിഷമായിരുന്നു. എല്ലാ ഫൈനലിലും ഞങ്ങള് ഒരുപാട് കഠിനാധ്വാനം ചെയ്തിരുന്നുവെങ്കിലും എന്തോ ഒന്ന് തടസ്സമായി നിന്നു. എന്നാല് മുഴുവന് രാജ്യവും ആഗ്രഹിച്ചിരുന്നതും കാത്തിരുന്നതും ഇത്തവണ ലഭിച്ചു', പാണ്ഡ്യ പറയുന്നു.

'ഈ വിജയവും കിരീടവും എന്നെ സംബന്ധിച്ചിടത്തോളം അല്പം സ്പെഷ്യലാണ്. കഴിഞ്ഞ ആറ് മാസങ്ങള് എനിക്ക് എങ്ങനെയായിരുന്നു? ഒരക്ഷരം ഞാന് സംസാരിച്ചിരുന്നില്ല. അത്ര മോശമായിരുന്നു കാര്യങ്ങള്. പക്ഷേ കൂടുതല് പരിശ്രമിച്ചാല് ഒരിക്കല് തിളങ്ങാന് കഴിയുന്ന ദിനം വരുമെന്ന് എനിക്ക് അറിയാമായിരുന്നു. അതിന് ഇങ്ങനെയൊരു അവസരം ലഭിച്ചതില് സന്തോഷമുണ്ട്', അദ്ദേഹം തുറന്നുപറഞ്ഞു.

'ഒരു വ്യക്തിയെന്ന നിലയില് എന്നെ ഒരു ശതമാനം പോലുമറിയാത്ത ആളുകള് പോലും എന്നെപ്പറ്റി കുറ്റം പറഞ്ഞു. ആളുകളോട് നമ്മള് വാക്കുകൊണ്ട് പ്രതികരിക്കരുത്. എല്ലാത്തിനോടും സാഹചര്യങ്ങളാണ് പ്രതികരിക്കുകയെന്ന് ഞാന് ഉറച്ചുവിശ്വസിക്കുന്നു', ഹാര്ദ്ദിക് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image