'ഞാൻ മത്സരം കണ്ടാൽ നമ്മൾ തോൽക്കും'; 'ടി 20 ഫൈനൽ കണ്ടില്ലെന്ന് അമിതാഭ് ബച്ചൻ

സന്തോഷത്താൽ തന്റെ കണ്ണുകൾ നിറയുന്നു എന്നാണ് അമിതാഭ് ബച്ചൻ എക്സ് പ്ലാറ്റ്ഫോമില് കുറിച്ചത്

dot image

17 വർഷത്തിന് ശേഷം ഇന്ത്യൻ ടീം ട്വന്റി 20 ലോകകപ്പ് ഉയർത്തിയതിന് സന്തോഷത്തിലാണ് രാജ്യം മുഴുവൻ. സിനിമാലോകത്തെ പല പ്രമുഖരും മത്സരവിജയത്തിന്റെ സന്തോഷവും ആവേശവും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനും ഇന്ത്യൻ കപ്പ് ഉയർത്തിയതിന്റെ സന്തോഷം പങ്കുവെച്ചു.

സന്തോഷത്താൽ തന്റെ കണ്ണുകൾ നിറയുന്നു എന്നാണ് അമിതാഭ് ബച്ചൻ എക്സ് പ്ലാറ്റ്ഫോമില് കുറിച്ചത്. ഒപ്പം ടി 20 ഫൈനൽ മത്സരം താൻ കണ്ടില്ലെന്ന് അദ്ദേഹം തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കി. താൻ മത്സരം കാണുമ്പോൾ ഇന്ത്യ തോൽക്കുമെന്ന് വിശ്വസിക്കുന്നതിനാലാണ് മനപൂർവം മത്സരം കാണാതിരുന്നതെന്ന് എന്നാണ് അദ്ദേഹം പറയുന്നത്.

ഏഴ് റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. മത്സരത്തിന് ശേഷം രോഹിത് ശർമ്മയും വിരാട് കോലിയും അന്താരാഷ്ട്ര ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഈ ഫോർമാറ്റിനോട് വിട പറയാൻ ഇതിലും നല്ല സമയമില്ല. ഈ ഫോർമാറ്റിലാണ് ഞാൻ എൻ്റെ ഇന്ത്യൻ കരിയർ ആരംഭിച്ചത്. ഈ കപ്പ് നേടണമെന്ന് ഞാൻ ഏറെ ആഗ്രഹിച്ചരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ ഒരു നിമിഷമാണ്,' എന്നാണ് രോഹിത് ശർമ്മ പറഞ്ഞത്.

ബാർബഡോസ് പിച്ചിലെ മണ്ണ് രുചിച്ച് ഹിറ്റ്മാൻ; ദൃശ്യങ്ങൾ വൈറൽ

'ഇന്ത്യയ്ക്ക് വേണ്ടിയുള്ള എന്റെ അവസാനത്തെ ടി 20 ലോകകപ്പാണിത്. ഇതില് കപ്പുയര്ത്തണമെന്ന് ഞാന് ആഗ്രഹിച്ചിരുന്നു. പുതിയ തലമുറയ്ക്ക് വഴിമാറികൊടുക്കുന്നു. ഞാന് വിരമിക്കല് പ്രഖ്യാപിക്കുകയാണ്', എന്നായിരുന്നു മത്സരത്തിന് ശേഷമുള്ള കോഹ്ലിയുടെ പ്രതികരണം.

dot image
To advertise here,contact us
dot image