ബുംറ തന്നേക്കാള് ആയിരം മടങ്ങ് മികച്ചവന്: കപില് ദേവ്

'ഈ ടീമിലുള്ള യുവതാരങ്ങള് ഞങ്ങളേക്കാള് ഏറെ മികച്ചവരാണ്'

dot image

ന്യൂഡല്ഹി: ഇന്ത്യന് സ്റ്റാര് പേസര് ജസ്പ്രീത് ബുംറയെ പുകഴ്ത്തി ഇതിഹാസ താരം കപില് ദേവ്. തന്നേക്കാള് ആയിരം മടങ്ങ് മികച്ച ബൗളറാണെന്ന് ഇന്ത്യയുടെ മുന് പേസര് അഭിപ്രായപ്പെട്ടു. ടി 20 ലോകകപ്പില് ഇന്ത്യയ്ക്ക് വേണ്ടി ബുംറ മികച്ച പ്രകടനം പുറത്തെടുക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ലോകകപ്പ് ജേതാവ് കൂടിയായ കപില് ദേവ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.

'എന്നേക്കാള് ആയിരം മടങ്ങ് മികച്ച താരമാണ് ബുംറ. ഈ ടീമിലുള്ള യുവതാരങ്ങള് ഞങ്ങളേക്കാള് ഏറെ മികച്ചവരാണ്. ഞങ്ങള്ക്ക് കൂടുതല് അനുഭവസമ്പത്ത് ഉണ്ടായിരിക്കാം. പക്ഷേ ഞങ്ങളുടെ കാലത്തുള്ള താരങ്ങളേക്കാള് എത്രയോ മികച്ചവരാണ് ഇപ്പോഴത്തെ ടീമിലുള്ളവര്. അവര് കഠിനാധ്വാനികളും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നവരുമാണ്', പിടിഐയ്ക്ക് നല്കിയ അഭിമുഖത്തില് കപില് ദേവ് തുറന്നുപറഞ്ഞു.

ടി20 ലോകകപ്പില് മിന്നും പ്രകടനമാണ് ജസ്പ്രീത് ബുംറ കാഴ്ചവെക്കുന്നത്. ടൂര്ണമെന്റില് ഇതുവരെ 23 ഓവറുകള് എറിഞ്ഞ താരം 4.08 എക്കണോമിയില് 11 വിക്കറ്റുകളാണ് ഇതിനോടകം പിഴുതിട്ടുള്ളത്. ഇന്ത്യക്കായി 26 ടെസ്റ്റ് മത്സരങ്ങള് കളിച്ച ബുംറ 159 വിക്കറ്റും നേടിയിട്ടുണ്ട്. 89 ഏകദിന മത്സരങ്ങളില് 149 വിക്കറ്റും ട്വന്റി20യില് 68 മത്സരങ്ങളില് 85 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്റൗണ്ടറായി കരുതപ്പെടുന്ന കപില്ദേവ് നേടിയ 434 ടെസ്റ്റ് വിക്കറ്റുകള് അന്നത്തെ റെക്കോഡായിരുന്നു. 253 ഏകദിന വിക്കറ്റും കപിലിന്റെ പേരിലുണ്ട്.

dot image
To advertise here,contact us
dot image