
കിങ്സ്ടൗണ്: ട്വന്റി 20 ലോകകപ്പിലെ സെമി ഫൈനല് പോരാട്ടങ്ങള്ക്ക് വ്യാഴാഴ്ച തുടക്കമാവുകയാണ്. കഴിഞ്ഞ ടി20 ലോകകപ്പ് സെമിയുടേതിന് സമാനമായി ഇത്തവണയും ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്. മത്സരത്തിന് മുന്നോടിയായി ഇന്ത്യയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം.
ഇംഗ്ലണ്ടിന്റെ ഔദ്യോഗിക എക്സ് പേജിലാണ് ഇന്ത്യയെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 'കഴിഞ്ഞ സെമിയില് എന്താണ് സംഭവിച്ചതെന്ന് ആര്ക്കെങ്കിലും അറിയാമോ?' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ്. ഇതിനൊപ്പം ജോസ് ബട്ലര് വിജയാഹ്ളാദം നടത്തുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
Anyone know what happened last time? 🤔
— England Cricket (@englandcricket) June 24, 2024
🗓️ June 27
⏰ 3.30pm (UK)
🏟️ Guyana National Stadium#EnglandCricket | #ENGvIND pic.twitter.com/oNmHh7quAx
2022 ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില് ഇന്ത്യയെ 10 വിക്കറ്റിന് തകര്ത്താണ് ഇംഗ്ലീഷ് പട കലാശപ്പോരിന് യോഗ്യത നേടുന്നതും പിന്നീട് പാകിസ്താനെ തകര്ത്ത് കിരീടമുയര്ത്തുന്നതും. ഗയാനയില് നടന്ന സെമിയില് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില് 168 റണ്സ് അടിച്ചുകൂട്ടിയിരുന്നു. മറുപടി ബാറ്റിങ്ങില് 16 ഓവറില് വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.