'അഫ്ഗാന്റെ വിജയം ഒരാൾ പ്രവചിച്ചിരുന്നു'; വ്യക്തമാക്കി റാഷിദ് ഖാൻ

ടീമിന്റെ പദ്ധതികളിൽ മാറ്റമുണ്ടായിരുന്നില്ലെന്ന് അഫ്ഗാൻ നായകൻ

dot image

കിംഗ്സ്ടൗൺ: ട്വന്റി 20 ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ വിജയം ഒരാൾ കൃത്യമായി പ്രവചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി റാഷിദ് ഖാൻ. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയാണ് അഫ്ഗാൻ സെമിയിലെത്തുമെന്ന് പറഞ്ഞത്. ബ്രയാൻ ലാറയെ നിരാശനാക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ല. വിൻഡീസ് ഇതിഹാസം പറഞ്ഞത് ശരിയാണെന്ന് തെളിയിച്ചതിൽ സന്തോഷമുണ്ടെന്നും റാഷിദ് ഖാൻ പ്രതികരിച്ചു.

ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയതാണ് അഫ്ഗാൻ ടീമിന് ആത്മവിശ്വാസം നൽകിയത്. ലോകകപ്പിന്റെ സെമി ഫൈനലിൽ എത്തുകയെന്നത് സ്വപ്നതുല്യമാണ്. അണ്ടർ 19 ലോകകപ്പിൽ അഫ്ഗാൻ ടീം സെമിയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇത്തരമൊരു അന്താരാഷ്ട്ര വേദിയിലെ നേട്ടം പറഞ്ഞറിയിക്കാൻ കഴിയില്ല. സെമിയിൽ ആസ്വദിച്ച് കളിക്കാനാണ് തീരുമാനമെന്നും റാഷിദ് ഖാൻ പറഞ്ഞു.

പരിക്ക് മാറാൻ മിനിറ്റുകൾ മാത്രം; അഫ്ഗാൻ താരത്തിന് ട്രോൾമഴ

ബംഗ്ലാദേശിനെതിരെ ഈ ഗ്രൗണ്ടിൽ 135 റൺസ് മികച്ച സ്കോറായി കരുതിയിരുന്നു. എന്നാൽ 15 റൺസ് കുറവാണ് സ്കോർ ചെയ്യാൻ കഴിഞ്ഞത്. ബംഗ്ലാദേശ് ശക്തമായി പോരാടിയപ്പോഴും അഫ്ഗാൻ ടീമിന്റെ പദ്ധതികളിൽ മാറ്റമുണ്ടായിരുന്നില്ല. 20 ഓവറും എറിഞ്ഞ് 10 വിക്കറ്റും വീഴ്ത്തിയാൽ മാത്രമെ വിജയിക്കാൻ കഴിയൂവെന്ന് മനസിലാക്കിയിരുന്നതായും റാഷിദ് ഖാൻ വ്യക്തമാക്കി.

dot image
To advertise here,contact us
dot image