
കിംഗ്സ്ടൗൺ: ട്വന്റി 20 ലോകകപ്പിൽ സഹതാരത്തോട് ദേഷ്യപ്പെട്ട് അഫ്ഗാനിസ്ഥാൻ നായകൻ റാഷിദ് ഖാൻ. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ റാഷിദ് ബാറ്റു ചെയ്യുന്നതിനിടെയാണ് സംഭവം. അഫ്ഗാൻ ടീം അഞ്ചിന് 93 എന്ന നിലയിൽ തകരുമ്പോഴാണ് ടീം നായകൻ കൂടിയായ റാഷിദ് ക്രീസിലെത്തുന്നത്. അതിവേഗം സ്കോർ ഉയർത്താനായിരുന്നു താരത്തിന് താൽപ്പര്യം.
അതിനിടെ ഒരു തവണ രണ്ടാം റൺസിനായി റാഷിദ് സഹതാരം കരിം ജാനത്തിനെ ക്ഷണിച്ചു. എന്നാൽ ജാനത്ത് അഫ്ഗാൻ നായകനെ പിന്തിരിപ്പിച്ചു. ഇതിൽ പ്രകോപിതനായി റാഷിദ് ബാറ്റ് വലിച്ചെറിഞ്ഞ ശേഷമാണ് തിരികെ നോൺ സ്ട്രൈക്കിംഗ് എൻഡിലേക്ക് ഓടിയത്. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഭേദപ്പെട്ട സ്കോറിലെക്കെത്തിയത് റാഷിദിന്റെ ബാറ്റിംഗ് പ്രകടനത്തിൽ കൂടിയാണ്. 10 പന്തുകൾ നേരിട്ട അഫ്ഗാൻ നായകൻ മൂന്ന് സിക്സ് ഉൾപ്പടെ 19 റൺസുമായി പുറത്താകാതെ നിന്നു.
'അഫ്ഗാന്റെ വിജയം ഒരാൾ പ്രവചിച്ചിരുന്നു'; വ്യക്തമാക്കി റാഷിദ് ഖാൻRashid khan throws his bat on his partner for not taking the second run. #AfgVsBan. pic.twitter.com/09pobNvCvs
— Fawad Rehman (@fawadrehman) June 25, 2024
ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. 43 റൺസെടുത്ത റഹ്മനുള്ള ഗുർബാസാണ് ടോപ് സ്കോറർ. മറുപടി പറഞ്ഞ ബംഗ്ലാദേശ് പോരാടിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. ഇടവിട്ട് പെയ്ത മഴയിൽ വിജയലക്ഷ്യം 19 ഓവറിൽ 114 ആയി ചുരുങ്ങി. ഒടുവിൽ 17.5 ഓവറിൽ 107 റൺസിൽ ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിച്ചു.