പരിക്ക് മാറാൻ മിനിറ്റുകൾ മാത്രം; അഫ്ഗാൻ താരത്തിന് ട്രോൾമഴ

ബംഗ്ലാദേശ് ഇന്നിംഗ്സിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായത്

dot image

കിംഗ്സ്ടൗൺ: ട്വന്റി 20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. എന്നാൽ മത്സരത്തിനിടെയുണ്ടായ ചില രംഗങ്ങൾ ക്രിക്കറ്റിന്റെ മാന്യതയ്ക്ക് കളങ്കം എൽപ്പിച്ചുവെന്നാണ് ആരാധകർ പറയുന്നത്. മത്സരത്തിൽ ബംഗ്ലാദേശ് ഇന്നിംഗ്സിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായത്. 11.4 ഓവറിൽ ബംഗ്ലാദേശ് സ്കോർ ഏഴിന് 81 എന്ന നിലയിൽ നിന്നപ്പോൾ അപ്രതീക്ഷിതമായി മഴയെത്തി. ഇതോടെ മത്സരം മെല്ലെയാക്കാൻ ട്രോട്ട് താരങ്ങൾക്ക് നിർദ്ദേശം നൽകി.

സ്ലിപ്പിൽ ഫിൽഡ് ചെയ്യുകയായിരുന്ന ഗുലാബുദീൻ നയീബ് ഇക്കാര്യം മനസിലാക്കി. പേശി വലിവ് അഭിനയിച്ച് താരം നിലത്തുവീണു. സഹതാരത്തിന് എന്ത് സംഭവിച്ചുവെന്ന് അഫ്ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ ചോദിക്കുന്നുണ്ടായിരുന്നു. മഴ തുടർന്നിരുന്നെങ്കിൽ രണ്ട് റൺസിന്റെ വിജയം അഫ്ഗാനിസ്ഥാൻ സ്വന്തമാക്കുമായിരുന്നു. എന്നാൽ മഴ അതിവേഗത്തിൽ മാറി. പിന്നാലെ നയീബ് കളത്തിലിറങ്ങി. ഇത്രവേഗം പരിക്ക് മാറിയ താരത്തിന്റെ അഭിനയത്തെ പരിഹസിച്ച് ആരാധകർ രംഗത്തെത്തുകയും ചെയ്തു.

ഒന്നര പതിറ്റാണ്ട് കാലത്തെ ക്രിക്കറ്റ് ജീവിതത്തിന് അവസാനം; ഡേവിഡ് വാർണർ വിരമിച്ചു

മത്സരത്തിൽ അഫ്ഗാനിസ്ഥാൻ എട്ട് റൺസിന്റെ ആവേശ വിജയം സ്വന്തമാക്കി. പിന്നാലെ ആഹ്ലാദവാനായി ഗ്രൗണ്ടിലൂടെ ഓടുന്ന നയീബിനെയും കാണാം. എന്തായാലും അഫ്ഗാന്റെ ചരിത്രനേട്ടം ക്രിക്കറ്റ് ലോകത്ത് ആഘോഷിക്കപ്പെടുകയാണ്. ട്വന്റി 20 ലോകകപ്പിന്റെ സെമിയിൽ ദക്ഷിണാഫ്രിക്കയാണ് റാഷിദ് ഖാന്റെയും സംഘത്തിന്റെയും എതിരാളികൾ.

dot image
To advertise here,contact us
dot image