
സെന്റ് ലൂസിയ: സെന്റ് ലൂസിയയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങുമ്പോൾ രോഹിത് ശർമ്മയുടെ മനസ്സിൽ ആ രാത്രിയുടെ ഓർമ്മകൾ കടന്ന് വന്നിട്ടുണ്ടാകുമോ? ടൂർണ്ണമെന്റിലുടനീളം അപരാജിതരായി കുതിച്ച് കലാശപ്പോര് ദിവസം കങ്കാരുക്കളോട് തോറ്റ് അഹമ്മദാബാദ് സ്റ്റേഡിയത്തിൽ തല കുനിച്ച് നടന്ന ആ ദിവസത്തിന് പ്രതികാരം എന്നോണം ഇന്ത്യൻ ക്യാപ്റ്റൻ ബാറ്റ് വീശിയപ്പോൾ സൂപ്പർ ഏട്ടിലെ നിർണ്ണായക മത്സരത്തിൽ ഇന്ത്യയ്ക്ക് 205 റൺസിന്റെ കൂറ്റൻ ടോട്ടൽ.
വെറും 41 പന്തിൽ 8 സിക്സറുകളും 7 ഫോറുകളും അടക്കം 92 റൺസാണ് രോഹിത് നേടിയത്. അഞ്ചു പന്തിൽ ഒരു റൺ പോലും ചേർക്കാനാവാതെ വിരാട് കോഹ്ലി പവലിയനിലേക്ക് മടങ്ങിയ അതെ മൈതാനത്തായിരുന്നു രോഹിതിന്റെ ക്ലിനിക്കൽ പവർ ഹിറ്റ്. 16 പന്തിൽ 31 റൺസെടുത്ത സൂര്യകുമാർ യാദവും 28 റൺസെടുത്ത ദുബെയും 27 റൺസെടുത്ത ഹാർദിക്ക് പാണ്ഡ്യയും ടോട്ടലിലേക്ക് മികച്ച സംഭാവനകൾ നൽകി. ഓസീസ് ബൗളിങ് നിരയിൽ ഹാസിൽവുഡ് മാത്രമാണ് വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ബാക്കിയെല്ലാവരും രോഹിതിന്റെ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞു.
ഐ ലീഗിലെ സ്റ്റാർ വിങ്ങർ; ലാൽതൻമാവിയെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്സൂപ്പർ എട്ടിലെ കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് തോറ്റ ഓസ്ട്രേലിയയ്ക്ക് സെമിയിലേക്ക് കടക്കാൻ ഇന്നത്തെ വിജയം അനിവാര്യമാണ്.സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനെയും രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെയും ആധികാരികമായി തോൽപ്പിച്ച ഇന്ത്യ സെമിയിലെ സ്ഥാനം ഏറക്കുറെ ഉറപ്പാക്കിക്കഴിഞ്ഞു. അതെ സമയം ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇതിനകം തന്നെ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും സെമിയിൽ പ്രവേശിച്ചു.