അവർ ഞങ്ങളെ വേദനിപ്പിച്ചു...; തുറന്നുപറഞ്ഞ് അഫ്ഗാൻ താരം

ലോകകപ്പിന് മുമ്പെ ഇക്കാര്യം താൻ പറഞ്ഞിരുന്നുവെന്നും താരം

dot image

ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി അഫ്ഗാൻ താരം റഹ്മാനുള്ള ഗുർബാസ്. ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയ അഫ്ഗാനെ വേദനിപ്പിച്ചു. ഇപ്പോൾ അതിനുള്ള മറുപടി നൽകി. ഈ കഥ അവസാനിച്ചു. ഓസ്ട്രേലിയയെ തോൽപ്പിക്കാൻ തനിക്ക് ഏറെ ആഗ്രഹമുണ്ടെന്ന് ലോകകപ്പിന് മുമ്പെ താൻ പറഞ്ഞിരുന്നു. ഒക്ടോബർ 23, ജൂൺ 23, രണ്ട് ദിവസങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. ഇപ്പോൾ 23 ആണ് തന്റെ ഇഷ്ട നമ്പറെന്നും റഹ്മാനുള്ള ഗുർബാസ് പ്രതികരിച്ചു.

ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ട് മത്സരത്തിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച അഫ്ഗാൻ സെമി സാധ്യതകൾ നിലനിർത്തി. എന്നാൽ തോൽവി ഓസ്ട്രേലിയയുടെ സെമി സാധ്യതകൾക്ക് തിരിച്ചടിയായി. ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാൽ മാത്രമെ മിച്ചൽ മാർഷിനും സംഘത്തിനും ഇനി സെമി സാധ്യതകളുള്ളൂ. അഫ്ഗാന് സെമിയിലെത്താൻ ബംഗ്ലാദേശിനെ അവസാന മത്സരത്തിൽ പരാജയപ്പെടുത്തണം.

അവസാന നിമിഷം രക്ഷപെട്ട് ജർമ്മനി; മൂന്നാമനായി ഹംഗറി

ഒക്ടോബർ 23ന് നടന്ന ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് മേൽ അഫ്ഗാൻ വിജയത്തിലേക്ക് നീങ്ങിയിരുന്നു. എന്നാൽ ഗ്ലെൻ മാക്സ്വെൽ നേടിയ ഇരട്ട സെഞ്ച്വറിയിൽ അഫ്ഗാൻ മോഹങ്ങൾ തകർന്നടിഞ്ഞു. പിന്നീട് ഓസ്ട്രേലിയ ലോകചാമ്പ്യന്മാരായതിന് ഈ മത്സരവിജയം നിർണായകമായിരുന്നു. അഫ്ഗാൻ സെമി കാണാതെ പുറത്തുപോകുകയും ചെയ്തു.

dot image
To advertise here,contact us
dot image