
കിംഗ്സ്ടൗൺ: ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. പിന്നാലെ അഫ്ഗാൻ നായകൻ റാഷിദ് ഖാന്റെ മികച്ച പ്രകടനമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. എന്നാൽ മത്സരശേഷം വാർത്താസമ്മേളനത്തിന് അഫ്ഗാന് നായകന് എത്തിയില്ല. പകരം, പരിശീലകൻ ജൊനാഥൻ ട്രോട്ടാണ് എത്തിയത്. പിന്നാലെ റാഷിദ് ഖാന്റെ മികവിനെക്കുറിച്ചായി ജൊനാഥൻ ട്രോട്ട് നേരിട്ട ചോദ്യങ്ങൾ. ഇതോടെ നിങ്ങൾക്ക് വാർത്താസമ്മേളനത്തിൽ റാഷിദ് ഖാനെ വേണോയെന്ന് ട്രോട്ട് തമാശയായി ചോദിച്ചു.
അഫ്ഗാൻ താരങ്ങളെല്ലാം മികച്ച പ്രകടനം നടത്തുന്നു. മത്സരത്തിന് മുമ്പായുള്ള പരിശ്രമം ഗ്രൗണ്ടിൽ കൊണ്ടുവന്നാലെ വിജയിക്കൂ. ഇപ്പോൾ റാഷിദ് ഇവിടെയുണ്ടെങ്കിൽ താൻ പറയുന്നത് ശ്രദ്ധിക്കില്ല. അഫ്ഗാൻ താരങ്ങൾ ശ്രദ്ധിക്കുന്നത് ക്രിക്കറ്റിലെ പ്രകടനം, പുതിയ കാര്യങ്ങൾ പഠിക്കുക, പുതിയ തരത്തിൽ പന്തെറിയുക, ബൗണ്ടറികൾ നേടുക തുടങ്ങിയ കാര്യങ്ങളാണെന്ന് ട്രോട്ട് പറഞ്ഞു.
മിഡ്ഫീൽഡ് ലാളിത്യം; ബെൽജിയത്തെ ചാർജാക്കുന്ന നായകൻമത്സരത്തിൽ അഫ്ഗാനിസ്ഥാൻ 21 റൺസിനാണ് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. മറുപടി പറഞ്ഞ ഓസീസിന് 127 റൺസിലെത്താനെ സാധിച്ചുള്ളു. ഇതാദ്യമായാണ് അഫ്ഗാനിസ്ഥാൻ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുന്നത്.