വിൻഡീസിന് സെമി ഹോപ്പ്; അമേരിക്കയെ ഒമ്പത് വിക്കറ്റിന് തകർത്തു

ആന്ദ്രേ റസ്സലും റോസ്റ്റൺ ചേസും മൂന്ന് വീതം വിക്കറ്റുകൾ നേടി

dot image

ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ അമേരിക്കയെ ഒമ്പത് വിക്കറ്റിന് തകർത്ത് വെസ്റ്റ് ഇൻഡീസ്. തകർപ്പൻ വിജയത്തോടെ സെമി ഫൈനൽ സാധ്യതകളും വിൻഡീസ് സംഘം നിലനിർത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 19.5 ഓവറിൽ 128 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ വെസ്റ്റ് ഇൻഡീസ് 10.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്റ്റീവൻ ടെയ്ലറിനെ തുടക്കത്തിൽ തന്നെ അമേരിക്കയ്ക്ക് നഷ്ടമായി. രണ്ടാം വിക്കറ്റിൽ മാത്രമാണ് അമേരിക്കൻ ബാറ്റർമാർ ഭേദപ്പെട്ട നിലയിൽ കളിച്ചത്. ആൻഡ്രീസ് ഗൗസ് 29 റൺസും നിതീഷ് കുമാർ 20 റൺസുമെടുത്ത് പുറത്തായി. പിന്നാലെ വന്ന ബാറ്റർമാർ വേഗത്തിൽ മടങ്ങിയതോടെ അമേരിക്കയ്ക്ക് വലിയ സ്കോറിലേക്ക് എത്താൻ കഴിഞ്ഞില്ല.

കോപ്പ അമേരിക്ക; ചിലി-പെറു മത്സരം ഗോൾരഹിത സമനിലയിൽ

വെസ്റ്റ് ഇൻഡീസ് ബൗളിംഗിൽ ആന്ദ്രേ റസ്സലും റോസ്റ്റൺ ചേസും മൂന്ന് വീതം വിക്കറ്റുകൾ നേടി. മറുപടി പറഞ്ഞ വിൻഡീസിനായി ഷായി ഹോപ്പ് വെടിക്കെട്ട് തുടക്കം നൽകി. ആദ്യ വിക്കറ്റിൽ 67 റൺസ് നേടിയപ്പോൾ 50തിലധികവും ഹോപ്പിന്റെ സംഭാവനയായിരുന്നു. ജോൺസൺ ചാൾസ് 15 റൺസുമായി പുറത്തായി. മൂന്നാമനായെത്തിയ നിക്കോളാസ് പൂരാൻ വിജയം വൈകിച്ചില്ല. ഹോപ്പ് 39 പന്തിൽ നാല് ഫോറും എട്ട് സിക്സും സഹിതം 82 റൺസെടുത്ത് പുറത്താകാതെ നിന്നു. 12 പന്തിൽ പുറത്താകാതെ 27 റൺസാണ് പുരാന്റെ സമ്പാദ്യം. ഒരു ഫോറും മൂന്ന് സിക്സും താരത്തിന്റെ ഇന്നിംഗ്സിലുണ്ട്. വിജയത്തോടെ സെമി പ്രതീക്ഷകൾ വിൻഡീസ് നിലനിർത്തി.

dot image
To advertise here,contact us
dot image