'ഹാട്രിക് കമ്മിന്സ്'; ചരിത്രനേട്ടത്തില് ഓസീസ് താരം

ബംഗ്ലാദേശിനെതിരായ മത്സരത്തില് ഹാട്രിക് നേടിയാണ് കമ്മിന്സ് തിളങ്ങിയത്

'ഹാട്രിക് കമ്മിന്സ്'; ചരിത്രനേട്ടത്തില് ഓസീസ് താരം
dot image

ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിലെ സൂപ്പര് 8 പോരാട്ടത്തില് ചരിത്രനേട്ടവുമായി ഓസ്ട്രേലിയന് താരം പാറ്റ് കമ്മിന്സ്. ബംഗ്ലാദേശിനെതിരായ മത്സരത്തില് ഹാട്രിക് നേടിയാണ് കമ്മിന്സ് തിളങ്ങിയത്. ബംഗ്ലാദേശ് ഇന്നിങ്സിലെ 18-ാം ഓവറിലെ അവസാന രണ്ട് പന്തുകളില് മെഹ്മദുള്ള, മെഹ്ദി ഹസന് എന്നിവരെ പുറത്താക്കിയ കമ്മിന്സ് 20-ാം ഓവറിലെ ആദ്യ പന്തില് തൗഹിദ് ഹൃദോയ്യെയും വീഴ്ത്തിയാണ് ഹാട്രിക് നേടിയത്.

നാല് ഓവറില് 29 റണ്സ് വിട്ടുകൊടുത്താണ് കമ്മിന്സ് മൂന്ന് വിക്കറ്റുകള് സ്വന്തമാക്കിയത്. ഇതോടെ ചരിത്രനേട്ടം സ്വന്തമാക്കാനും കമ്മിന്സിന് സാധിച്ചു. ലോകകപ്പില് ഓസ്ട്രേലിയയ്ക്കായി ഹാട്രിക് നേടുന്ന രണ്ടാമത്തെ ബൗളറെന്ന ബഹുമതിയാണ് കമ്മിന്സിനെ തേടിയെത്തിയത്. 2007ലെ ആദ്യ ടി20 ലോകകപ്പില് ബംഗ്ലാദേശിനെതിരായ മത്സരത്തില് തന്നെ ബ്രെറ്റ് ലീയാണ് ഹാട്രിക് തികച്ച ആദ്യ ഓസീസ് ബൗളര്.

ടി 20 ലോകകപ്പില് ഹാട്രിക് നേടുന്ന ഏഴാമത്തെ മാത്രം ബൗളറാണ് കമ്മിന്സ്. ബ്രെറ്റ് ലീ, കര്ട്ടിസ് കാംഫെര്, വനിന്ദു ഹസരങ്ക, കഗിസോ റബാദ, കാര്ത്തിക് മെയ്യപ്പന്, ജോഷ്വ ലിറ്റില് എന്നിവരാണ് കമ്മിന്സിന് മുന്പ് ടി20 ലോകകപ്പില് ഹാട്രിക് തികച്ച ബൗളര്മാര്.

dot image
To advertise here,contact us
dot image