
ബാര്ബഡോസ്: ട്വന്റി 20 ലോകകപ്പില് ഇന്ത്യ നാളെ ആദ്യ സൂപ്പര് എട്ട് മത്സരത്തിന് ഇറങ്ങുകയാണ്. ഇതിന് മുമ്പായി ടീമിന്റെ ബാറ്റിംഗ് സാചര്യത്തെപ്പറ്റി സംസാരിക്കുകയാണ് മധ്യനിര താരം സൂര്യകുമാര് യാദവ്. ന്യൂയോര്ക്കിലെ പിച്ചുകളില് ഇന്ത്യന് ടീം സന്തോഷത്തില് ആയിരുന്നില്ല. പക്ഷേ ആദ്യമായാണ് അമേരിക്കയില് ക്രിക്കറ്റ് കളിക്കുന്നത്. ഇനിമുതല് മറ്റൊരു സാഹചര്യത്തില് കളിക്കുന്നു. അത് തീര്ച്ചയായും വെല്ലുവിളിയാണെന്ന് സൂര്യ പറഞ്ഞു.
വെസ്റ്റ് ഇന്ഡീസില് ഇന്ത്യ കളിച്ചിട്ടുണ്ട്. ഇവിടുത്തെ സാഹചര്യങ്ങള് അറിയാം. വെസ്റ്റ് ഇന്ഡീസില് എത്തിയതില് ഇന്ത്യന് ടീമിന് സന്തോഷമുണ്ട്. കഴിഞ്ഞ രണ്ട് വര്ഷമായി താന് ലോക ഒന്നാം നമ്പര് താരമാണ്. അപ്പോള് വ്യത്യസ്തമായ വിക്കറ്റുകളില് ബാറ്റു ചെയ്യാന് താന് അറിഞ്ഞിരിക്കണം. ടീമിന് വേണ്ടത് നല്കാന് തനിക്ക് ഉത്തരവാദിത്തം ഉണ്ടെന്നും സൂര്യകുമാര് യാദവ് പ്രതികരിച്ചു.
അമേരിക്കൻ പോരിൽ വീണില്ല; സൂപ്പർ എട്ടിൽ ആദ്യം ജയിച്ച് ദക്ഷിണാഫ്രിക്കഅഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങിയ ടീമുകളെ നേരിടുന്നതിനെക്കുറിച്ചുള്ള പദ്ധതിയും ഇന്ത്യന് താരം വെളിപ്പെടുത്തി. ഇരുടീമുകള്ക്കും ശക്തമായ സ്പിന് നിരയുണ്ട്. എന്നാല് സ്പിന്നിനെ കളിക്കുക തനിക്ക് എളുപ്പമാണ്. അഫ്ഗാനെതിരെ ഇന്ത്യയുടെ കരുത്തായ മേഖലകളില് കൂടുതല് ശ്രദ്ധിക്കും. എതിരാളികളെക്കുറിച്ച് കൂടുതല് ചിന്തിക്കുന്നില്ല. എല്ലാവരും അവരുടേതായ ദിവസം ശക്തരാണെന്നും സൂര്യകുമാര് വ്യക്തമാക്കി.