
ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിലെ ആദ്യ സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തുടക്കം. 18 റൺസിന്റെ വിജയമാണ് എയ്ഡൻ മാക്രത്തിന്റെ സംഘം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. മറുപടി പറഞ്ഞ അമേരിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി.
ടോസ് നേടിയ അമേരിക്ക ബൗളിംഗിനിറങ്ങി. ക്വിന്റൺ ഡികോക്ക് ഫോമിലേക്ക് ഉയർന്നതോടെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോറിന് തടസമുണ്ടായില്ല. ഡി കോക്കിന്റെ 74 റൺസിന് 46 റൺസുമായി ക്യാപ്റ്റൻ എയ്ഡൻ മാക്രം പിന്തുണ നൽകി. പിന്നാലെ ഹെൻറിച്ച് ക്ലാസൻ 36 റൺസുമായും ട്രിസ്റ്റൺ സ്റ്റബ്സ് 20 റൺസുമായും സ്കോർ ഉയർത്തി. ഇരുവരും പുറത്താകാതെ നിന്നു.
സെൽഫ് ഗോളും സമനില ഗോളും; യൂറോ ചരിത്രത്തിൽ ഇതാദ്യംമറുപടി പറഞ്ഞ അമേരിക്ക ഒരു ഘട്ടത്തിൽ ബാറ്റിംഗ് തകർച്ച നേരിട്ടു. അഞ്ച് ബാറ്റർമാർ വിക്കറ്റ് നഷ്ടപ്പെടുത്തിയപ്പോൾ സ്കോർ വെറും 76 റൺസ്. എന്നാൽ ആറാം വിക്കറ്റിൽ ആൻഡ്രിയാസ് ഗൗസ്-ഹർമീത് സിംഗ് സഖ്യം 91 റൺസ് കൂട്ടിച്ചേർത്തു. പക്ഷേ ഇരുവരുടെയും പോരാട്ടം വിജയത്തിലേക്കെത്തിയില്ല. ഗൗസ് 80 റൺസുമായി പുറത്താകാതെ നിന്നു. ഹർമീത് സിംഗ് 38 റൺസുമായി പുറത്തായി.