ഗംഭീറിന് പുതിയ എതിരാളി?; ഇന്ത്യന് പരിശീലകനാവാന് അഭിമുഖത്തിനെത്തിയത് മറ്റൊരു മുന് താരവും

ഇന്ത്യന് പരിശീലകനാകുന്നതിന് വേണ്ടി ഗംഭീറിന്റെ എല്ലാ ഉപാധികളും ബിസിസിഐ അംഗീകരിച്ചെന്ന റിപ്പോര്ട്ടുകള് നേരത്തെ വന്നിരുന്നു

dot image

മുംബൈ: ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് മുന് ഓപ്പണര് ഗൗതം ഗംഭീര് എത്തുമെന്നാണ് റിപ്പോര്ട്ടുകള്. ട്വന്റി 20 ലോകകപ്പിന് ശേഷം പരിശീലക സ്ഥാനം ഒഴിയുന്ന രാഹുല് ദ്രാവിഡിന് പകരക്കാരനായാണ് ഗംഭീര് എത്തുന്നത്. താരത്തെ ബിസിസിഐ അഭിമുഖം നടത്തിയിരുന്നു. എന്നാല് ഗംഭീറിനെ കൂടാതെ മുന് ഇന്ത്യന് താരം ഡബ്ല്യു വി രാമന് ഉള്പ്പടെയുള്ളവരെയും ബിസിസിഐ അഭിമുഖം നടത്തിയെന്നാണ് റിപ്പോര്ട്ടുകള്.

ഇന്ത്യയുടെ മുന് ഓപ്പണറും ഇന്ത്യന് വനിതാ ടീമിന്റെ പരിശീലകനുമായിരുന്ന ഡബ്ല്യു വി രാമനെ ബിസിസിഐയുടെ ഉപദേശക സമിതി സൂം കോളിലൂടെയാണ് അഭിമുഖം നടത്തിയത്. ഗംഭീറിനെ സൂം കോള് വഴി അഭിമുഖം നടത്തിയ ശേഷമാണ് രാമനെയും ബിസിസിഐ അഭിമുഖം നടത്തിയതെന്നാണ് റിപ്പോര്ട്ടുകള്. അതേസമയം അഭിമുഖം പൂര്ത്തിയായിട്ടില്ലെന്നും തുടര് ചര്ച്ചകള് തുടരുമെന്നും ബിസിസിഐ വൃത്തങ്ങള് വ്യക്തമാക്കിയിട്ടുണ്ട്.

കിവീസ് കുപ്പായത്തില് ഇനി വില്യംസണില്ലേ?; നായക സ്ഥാനം രാജിവെച്ചു, കരാര് പുതുക്കില്ലെന്ന് തീരുമാനം

ഇന്ത്യന് പരിശീലകനാകുന്നതിന് വേണ്ടി ഗംഭീറിന്റെ എല്ലാ ഉപാധികളും ബിസിസിഐ അംഗീകരിച്ചെന്ന റിപ്പോര്ട്ടുകള് നേരത്തെ വന്നിരുന്നു. താന് പരിശീലകനാകുമ്പോള് സപ്പോര്ട്ടിങ് സ്റ്റാഫിലുള്ളവരെ തീരുമാനിക്കാന് സമ്മതം നല്കണം, വൈറ്റ് ബോള്, റെഡ് ബോള് ക്രിക്കറ്റുകള്ക്ക് വ്യത്യസ്ത ടീമുകള് വേണം എന്നെല്ലാമായിരുന്നു ഗംഭീറിന്റെ ആവശ്യം. മുന് താരത്തിന്റെ ഉപാധികളെല്ലാം ബിസിസിഐ അംഗീകരിക്കുകയും ചെയ്തിരുന്നു.

ട്വന്റി 20 ലോകകപ്പിന് പിന്നാലെയാണ് നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയുക. മുഖ്യ പരിശീലകനായി തുടരാൻ താൽപ്പര്യമുണ്ടെങ്കിൽ വീണ്ടും അപേക്ഷ നൽകാമെന്ന് ദ്രാവിഡിനെ ബിസിസിഐ അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യൻ മുൻ താരം പിന്മാറുകയായിരുന്നു. സിംബാവ്വെയ്ക്കെതിരായ ട്വന്റി 20 പരമ്പരയോടെ ഗംഭീർ സ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന.

dot image
To advertise here,contact us
dot image