പവർപ്ലേയിൽ ഉയർന്ന സ്കോർ; ചരിത്രം കുറിച്ച് വിൻഡീസ്

അസമത്തുള്ള ഒമൻസായി എറിഞ്ഞ നാലാം ഓവറിൽ 36 റൺസ് പിറന്നു

dot image

സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് വെസ്റ്റ് ഇൻഡീസ്. അഫ്ഗാനിസ്ഥാനെതിരെ പവർപ്ലേയിലെ ഉയർന്ന സ്കോർ കുറിച്ചിരിക്കുകയാണ് വിൻഡീസ് സംഘം. ആറ് ഓവർ പൂർത്തിയാകുമ്പോൾ വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ ഒരു വിക്കറ്റ് നഷ്ടത്തിൽ 92 റൺസെടുത്തു. 2014ൽ അയർലൻഡിനെതിരെ നെതർലൻഡ്സ് നേടിയ 91 റൺസാണ് രണ്ടാമതായത്.

മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബൗളിംഗ് തിരഞ്ഞെടുത്തു. തുടക്കം മുതൽ വെടിക്കെട്ട് നടത്താനായിരുന്നു വിൻഡീസ് ബാറ്റർമാർ ശ്രമിച്ചത്. അതിൽ ഏഴ് റൺസെടുത്ത ബ്രണ്ടൻ കിംഗിന്റെ വിക്കറ്റ് നഷ്ടമായത് മാത്രമാണ് തുടക്കത്തിൽ വിൻഡീസിന് ലഭിച്ച തിരിച്ചടി. അസമത്തുള്ള ഒമൻസായി എറിഞ്ഞ നാലാം ഓവറിൽ 36 റൺസ് പിറന്നു. മൂന്ന് സിക്സും രണ്ട് ഫോറും എക്സ്ട്രാ റൺസുകളും ഉൾപ്പടെയാണ് ഈ ഓവറിൽ 36 റൺസ് പിറന്നത്.

യൂറോ കപ്പ് 2024; ഓസ്ട്രിയയുടെ സെൽഫിൽ ഫ്രാൻസ് കടന്നുകൂടി

പവർപ്ലേയിൽ അടികൊണ്ട ശേഷം വിൻഡീസ് വെടിക്കെട്ടിന് നേരിയ തടയിടാൻ അഫ്ഗാന് കഴിഞ്ഞിട്ടുണ്ട്. മത്സരം 10 ഓവർ പിന്നിടുമ്പോൾ വെസ്റ്റ് ഇൻഡീസ് രണ്ട് വിക്കറ്റിന് 113 റൺസെന്ന നിലയിലാണ്. 43 റൺസെടുത്ത ജോൺസൺ ചാൾസിനെ നവീൻ ഉൾ ഹഖ് മടക്കി. ഇരുടീമുകളും സൂപ്പർ എട്ടിൽ കടന്നതിനാൽ മത്സരഫലം അപ്രസക്തമാണ്.

dot image
To advertise here,contact us
dot image