
ന്യൂഡല്ഹി: ട്വന്റി 20 ലോകകപ്പില് നിരാശപ്പെടുത്തുന്ന പ്രകടനമാണ് പാകിസ്താന് പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടങ്ങളിലെ നാല് മത്സരങ്ങളില് രണ്ട് വിജയങ്ങളുമായാണ് ബാബര് അസമും സംഘവും സൂപ്പര് 8 കാണാതെ പുറത്തായത്. ഇതിന് പിന്നാലെ പാകിസ്താന് ടീമും ക്യാപ്റ്റന് ബാബര് അസമും വലിയ രീതിയിലുള്ള വിമര്ശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ഇപ്പോള് പാക് പേസര് ഹാരിസ് റൗഫും ആരാധകനും കയര്ക്കുന്ന വീഡിയോ വൈറലാവുകയാണ്. ഹാരിസ് തന്റെ ഭാര്യയ്ക്കൊപ്പം നടന്നുപോവുന്നതിനിടെയാണ് വാക്കേറ്റം ഉണ്ടായത്. ഒരു ആരാധകന് താരത്തിന് അസ്വസ്ഥതയുണ്ടാക്കും വിധം സംസാരിച്ചതിന് പിന്നാലെ റൗഫ് ദേഷ്യപ്പെട്ട് അയാള്ക്ക് നേരെ ഓടിച്ചെല്ലുന്നതും വീഡിയോയില് കാണാം.
A heated argument between Haris Rauf and a fan in the USA. pic.twitter.com/d2vt8guI1m
— Mufaddal Vohra (@mufaddal_vohra) June 18, 2024
ഭാര്യയും ആരാധകന് ഒപ്പമുണ്ടായിരുന്ന ചിലരും ഹാരിസിനെ പിടിച്ചുമാറ്റാന് ശ്രമിക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള സംഭാഷണം വ്യക്തമായി കേള്ക്കാന് സാധിക്കുന്നില്ല. എങ്കിലും ഇന്ത്യക്കാരനല്ലേയെന്ന് ഹാരിസ് ചോദിക്കുമ്പോള് പാകിസ്താനിയാണെന്ന് ആരാധകന് മറുപടി നല്കുന്നുണ്ട്.