
ഫ്ളോറിഡ: ട്വന്റി 20 ലോകകപ്പില് ഇന്ത്യയുടെ പ്ലേയിങ് ഇലവനില് മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിക്കാത്തതില് പ്രതികരിച്ച് മുന് താരം ഹര്ഭജന് സിങ്. ഐപിഎല്ലില് രാജസ്ഥാന് റോയല്സിന് വേണ്ടിയുള്ള മിന്നും പ്രകടനം കണ്ടപ്പോള് സഞ്ജു ലോകകപ്പില് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതെന്ന് ഹര്ഭജന് സിങ് പറഞ്ഞു. എന്നാല് വണ് ഡൗണ് പൊസിഷനില് വിക്കറ്റ് കീപ്പര് ബാറ്റര് റിഷഭ് പന്തിന്റെ തകര്പ്പന് പ്രകടനമാണ് നിര്ണായകമായതെന്നും അദ്ദേഹം വ്യക്തമാക്കി.
'മൂന്നാം നമ്പറില് റിഷഭ് പന്ത് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇതോടെ ടീമില് പന്തിന്റെ റോള് പൂര്ണമായും മാറി. ലോകകപ്പിന് മുന്പ് സഞ്ജു പ്ലേയിങ് ഇലവനില് കളിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. കാരണം ഐപിഎല്ലില് അദ്ദേഹം മികച്ച പ്രകടനങ്ങളാണ് പുറത്തെടുത്തിരുന്നത്. എന്നാല് റിഷഭ് പന്തിനെ മൂന്നാം നമ്പറില് കളിപ്പിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ പോസിറ്റീവാണ്. പന്ത് വണ്ഡൗണില് കളിക്കുമ്പോള് ഇന്ത്യയ്ക്ക് ഒരു ഇടംകൈ-വലംകൈ കോമ്പിനേഷനും ലഭിക്കുന്നുണ്ട്', ഹര്ഭജന് പറഞ്ഞു.
ഇന്ദ്രജാലം കാണിക്കാന് റോണോയുടെ പട; പോര്ച്ചുഗല് ഇന്നിറങ്ങുംട്വന്റി 20 ലോകകപ്പില് സൂപ്പര് 8 പോരാട്ടങ്ങള്ക്കായി ഒരുങ്ങുകയാണ് ടീം ഇന്ത്യ. ഗ്രൂപ്പ് ഘട്ടങ്ങളിലെ നാല് മത്സരങ്ങളിലും സഞ്ജുവിന് പ്ലേയിങ് ഇലവനില് ഇടം ലഭിച്ചിരുന്നില്ല. വണ്ഡൗണ് പൊസിഷനില് നിര്ണായക പ്രകടനം കാഴ്ച വെച്ച് റിഷഭ് പന്ത് ഏറെക്കുറെ ടീമില് സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.