
ന്യൂഡൽഹി: ഇന്ത്യൻ പരിശീലകനാകാൻ തയ്യാറെടുക്കുന്നതിനിടെ ബിസിസിഐക്ക് മുമ്പിൽ വീണ്ടും ഉപാധികള് വെച്ച് ഗൗതം ഗംഭീർ. വൈറ്റ് ബോൾ, റെഡ് ബോൾ ക്രിക്കറ്റുകൾക്ക് വ്യത്യസ്ത ടീമുകൾ വേണമെന്നാണ് ഗംഭീറിന്റെ ആവശ്യം. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഗംഭീറിന്റെ അഭിമുഖം നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ മുൻ താരം ഇനി ഭാവി താരങ്ങളെ പരിശീലിപ്പിക്കാൻ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
മുമ്പ് താൻ പരിശീലകനാകുമ്പോൾ സപ്പോർട്ടിംഗ് സ്റ്റാഫിലുള്ളവരെ തീരുമാനിക്കാൻ സമ്മതം നൽകണമെന്ന് ഗംഭീർ പറഞ്ഞിരുന്നു. ഇക്കാര്യം ബിസിസിഐ അംഗീകരിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യൻ ടീമിന്റെ പരിശീലക സംഘത്തിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായി. ഫീൽഡിംഗ് പരിശീലകനായി ജോണ്ടി റോഡ്സ് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ടി20 ലോകകപ്പിനിടെ കോഴവിവാദം; നടപടിയെടുത്ത് ഐസിസിട്വന്റി 20 ലോകകപ്പിന് പിന്നാലെ നിലവിലത്തെ പരിശീലകൻ രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയും. പരിശീലകനായി തുടരാൻ താൽപ്പര്യമുണ്ടെങ്കിൽ വീണ്ടും അപേക്ഷ നൽകാമെന്ന് ദ്രാവിഡിനെ ബിസിസിഐ അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യൻ മുൻ താരം പിന്മാറുകയായിരുന്നു. സിംബാവ്വെയ്ക്കെതിരായ ട്വന്റി 20 പരമ്പരയോടെ ഗംഭീർ സ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന.