
ട്രിനിഡാഡ് ആൻഡ് ടൊബാഗോ: ട്വന്റി 20 ലോകകപ്പിൽ ആശ്വാസ വിജയവുമായി ന്യൂസിലാൻഡ്. പാപ്പുവ ന്യു ഗുനിയയ്ക്കെതിരെ ഏഴ് വിക്കറ്റിന്റെ വിജയമാണ് കിവിസ് സംഘം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പിഎൻജി വെറും 78 റൺസിന് ഓൾ ഔട്ടായി. മറുപടി പറഞ്ഞ ന്യൂസിലാൻഡ് 12.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
മത്സരത്തിന്റെ തുടക്കം മുതൽ കിവീസിനായിരുന്നു ആധിപത്യം. മൂന്ന് താരങ്ങൾക്ക് മാത്രമാണ് പിഎൻജി നിരയിൽ രണ്ടക്കം കടക്കാനായത്. 17 റൺസുമായി ചാൾസ് അമിനി ടോപ് സ്കോററായി. കിവീസിനായി ലോക്കി ഫെർഗൂസൺ എറിഞ്ഞ നാല് ഓവറും മെയ്ഡനാക്കുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ട്രെന്റ് ബോൾട്ട്, ഇഷ് സോധി, ടിം സൗത്തി എന്നിവർ രണ്ട് വീതം വിക്കറ്റുകളുമെടുത്തു.
സ്ലൊവാക്യൻ ഷോക്ക്; ബെൽജിയത്തിന് അട്ടിമറി തോൽവിമറുപടി പറഞ്ഞ ന്യൂസിലൻഡിന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. റൺസൊന്നുമെടുക്കാതെ ഫിൻ അലനും ആറ് റൺസുമായി രച്ചിൻ രവീന്ദ്രയും പുറത്തായി. ഡെവോൺ കോൺവേ 35 റൺസെടുത്തു. 18 റൺസെടുത്ത് കെയ്ൻ വില്യംസണും 17 റൺസുമായി ഡാരൽ മിച്ചലും പുറത്താകാതെ നിന്നു. ലോകകപ്പിൽ നിന്ന് ഇരുടീമുകളും പുറത്തായതിനാൽ മത്സരഫലം അപ്രസക്തമാണ്.