
ഫ്ലോറിഡ: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിൽ പാകിസ്താൻ ടീമിനെതിരെ കടുത്ത വിമർശനവുമായി പരിശീലകൻ ഗാരി കിർസ്റ്റൺ. ടീമിനുള്ളിൽ യാതൊരു ഐക്യവും ഇല്ലെന്നാണ് ദക്ഷിണാഫ്രിക്കൻ മുൻ താരം പറയുന്നത്. ഇതൊരു ടീമാണെന്ന് പറയുന്നു. പക്ഷേ ഇത് ഒരു ടീമല്ല. ആരും പരസ്പരം പിന്തുണയ്ക്കുന്നില്ല. എല്ലാവരും ഇടതും വലതുമായി വിഭജിച്ചുനിൽക്കുന്നു. താൻ മുമ്പ് പല ടീമിനൊപ്പവും ജോലി ചെയ്തിട്ടുണ്ട്. പക്ഷേ ഇതുപോലൊരു സാഹചര്യം മുമ്പ് കണ്ടിട്ടില്ലെന്നും ഗാരി കിർസ്റ്റൺ പറഞ്ഞു.
താരങ്ങളുടെ കഴിവിനെയും കായികക്ഷമതയെയും പാകിസ്താൻ പരിശീലകൻ ചോദ്യം ചെയ്തു. താരങ്ങൾക്ക് ഏത് ഷോട്ട് കളിക്കണമെന്ന് പോലും അറിയില്ല. സ്വന്തം കഴിവ് മെച്ചപ്പെടുത്താൻ ആഗ്രഹമുള്ളവർ ടീമിൽ തുടരണം. അല്ലാത്തവരെ ഒഴിവാക്കണമെന്നും ഗാരി കിർസ്റ്റൺ അഭിപ്രായപ്പെട്ടു.
പാകിസ്താനിലേക്കില്ല; ബാബർ അസം ഉൾപ്പടെ ആറ് താരങ്ങൾ ലണ്ടനിലേക്ക്ട്വന്റി 20 ലോകകപ്പിന് ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് പാകിസ്താൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗാരി കിർസ്റ്റൺ ചുമതലയേറ്റെടുത്തത്. 2011ൽ ഇന്ത്യൻ ടീമിനെ ലോകകപ്പ് ജേതാക്കളാക്കിയ പരിശീലകനാണ് കിർസ്റ്റൺ. രണ്ട് വർഷത്തേക്കാണ് പാക് ടീമിനൊപ്പം ദക്ഷിണാഫ്രിക്കൻ മുൻ താരത്തിന്റെ കരാർ. എന്നാൽ ആഴ്ചകൾക്കുള്ളിൽ സ്വന്തം ടീമിനെ വിമർശിച്ച് രംഗത്തെത്തിയത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.