
ഫ്ലോറിഡ: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കയതിൽ പ്രതികരണവുമായി യുവതാരം ശുഭ്മൻ ഗിൽ. റിസർവ് നിരയിലായിരുന്നു താരത്തിന്റെ സ്ഥാനം. എന്നാൽ സൂപ്പർ എട്ട് മത്സരങ്ങൾക്ക് മുമ്പായി ഗില്ലിനെയും ആവേശ് ഖാനെയും തിരികെ അയക്കുകയായിരുന്നു. ഇന്ത്യൻ ടീമിനൊപ്പം സഞ്ചരിക്കാൻ മടിച്ച ഗില്ലിനെതിരെ അച്ചടക്ക നടപടിയെടുത്തുവെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. പിന്നാലെയാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്.
താൻ അച്ചടക്കം പഠിച്ചത് രോഹിത് ശർമ്മയിൽ നിന്നാണെന്ന് ഗിൽ പറഞ്ഞു. രോഹിത് ശർമ്മയ്ക്കും മകൾക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഇന്ത്യൻ യുവതാരത്തിന്റെ പ്രതികരണം. ഇന്ത്യൻ ക്രിക്കറ്റ് ടീം ബാറ്റിംഗ് പരിശീലകൻ വിക്രം റാഥോറും ഗില്ലിനെതിരായ ആരോപണങ്ങൾ നിഷേധിച്ചു. ടീം തിരഞ്ഞെടുപ്പ് മുതലുള്ള പദ്ധതിയാണ് ഇതെന്നായിരുന്നു റാഥോറിന്റെ വാക്കുകൾ.
വാട്ട് എ ഗോൾ വൗട്ട്; യൂറോയിൽ നെതർലൻഡ്സിന് വിജയത്തുടക്കംInstagram story of Shubman Gill ❤️ pic.twitter.com/p7HnExLtDT
— Johns. (@CricCrazyJohns) June 16, 2024
ലോകകപ്പിനായി അമേരിക്കയിലേക്ക് എത്തിയപ്പോൾ നാല് താരങ്ങളെ റിസർവ് നിരയിൽ ഉൾപ്പെടുത്താനായിരുന്നു തീരുമാനം. എന്നാൽ സൂപ്പർ എട്ട് മുതൽ രണ്ട് പേർ മാത്രം ടീമിനൊപ്പം മതിയെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായും റാഥോർ വ്യക്തമാക്കി. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ സൂപ്പർ എട്ട് മത്സരം 20-ാം തിയതിയാണ്. അഫ്ഗാനിസ്ഥാനാണ് എതിരാളികൾ.