അവിശ്വസനീയമെന്ന് ആരാധകർ; ഓസ്ട്രേലിയയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്

ട്വന്റി 20 ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു റെക്കോർഡ് പിറക്കുന്നത്

dot image

സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പിൽ സ്കോട്ലൻഡിനെതിരായ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് സ്വന്തമായത് നാണക്കേടിന്റെ ഒരു റെക്കോർഡും. മത്സരത്തിൽ ആറ് ക്യാച്ചുകളാണ് ഓസ്ട്രേലിയൻ ഫീൽഡർമാർ വിട്ടുകളഞ്ഞത്. ട്വന്റി 20 ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ഇത്രയധികം ക്യാച്ചുകൾ വിട്ടുകളയുന്നത്.

മത്സരത്തിൽ ഓസീസ് വിജയിച്ചെങ്കിലും ഫിൽഡിംഗ് പ്രകടനത്തിൽ ആരാധകർ അതൃപ്തി അറിയിച്ചു കഴിഞ്ഞു. സൂപ്പർ എട്ട് വരാനിരിക്കെ ഒരു മത്സരത്തിൽ ലഭിക്കുന്ന അവസരങ്ങൾ പരമാവധി ഉപയോഗിക്കണമെന്നാണ് ആരാധകർ പറയുന്നത്. ഓസ്ട്രേലിയൻ ഫീൽഡർമാരുടെ മോശം പ്രകടനം സ്കോട്ലൻഡിനെ മികച്ച സ്കോറിലെത്തിച്ചു.

ഗോള് അടിക്കാന് ആവേശം; ഓട്ടത്തിനിടെ തെറിച്ചുവീണ് താരത്തിന്റെ തുണിക്കഷ്ണം

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. ബ്രാണ്ടന് മക്മല്ലെൻ 60, റിച്ചീ ബെറിംഗ്ടൺ 31 പന്തില് പുറത്താകാതെ 42 എന്നിവരുടെ പ്രകടനങ്ങളാണ് സ്കോട്ടീഷ് സംഘത്തെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. മറുപടി പറഞ്ഞ ഓസ്ട്രേലിയ 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

dot image
To advertise here,contact us
dot image