
ഫ്ലോറിഡ: ട്വന്റി 20 ലോകകപ്പിൽ ചരിത്രം കുറിച്ച് അമേരിക്ക. അരങ്ങേറ്റ ലോകകപ്പിൽ തന്നെ സൂപ്പർ എട്ടിൽ എത്തുകയെന്ന അപൂർവ്വ നേട്ടമാണ് അമേരിക്ക സ്വന്തമാക്കിയത്. ഇന്ന് നടക്കേണ്ടിയിരുന്ന അയർലൻഡിനെതിരായ മത്സരം നനഞ്ഞ ഔട്ട്ഫീൽഡിനെ തുടർന്ന് ഉപേക്ഷിച്ചു. ഇതോടെയാണ് നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുമായി അമേരിക്കൻ സംഘം ട്വന്റി 20 ലോകകപ്പിന്റെ സൂപ്പർ എട്ട് ഉറപ്പിച്ചത്.
ഇന്ത്യയും പാകിസ്താനും കാനഡയും അയർലൻഡും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് അമേരിക്ക. കളിച്ച മൂന്ന് മത്സരങ്ങൾ വിജയിച്ച ഇന്ത്യയും ഗ്രൂപ്പിൽ നിന്ന് സൂപ്പർ എട്ട് ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ അയർലൻഡിനെതിരായ അവസാന മത്സരം വിജയിച്ചാൽ പാകിസ്താന് സൂപ്പർ എട്ടിൽ കടക്കാൻ കഴിയില്ല. മൂന്ന് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ബാബർ അസമിനും സംഘത്തിനും ഒരു വിജയം മാത്രമാണുള്ളത്.
അയാൾ ഏത് റോളിലും തിളങ്ങും; ബാറ്റിംഗ് ഓഡറിൽ മാറ്റം നിർദ്ദേശിച്ച് ശ്രീശാന്ത്ഗ്രൂപ്പ് എയിൽ അയർലൻഡ്, കാനഡ ടീമുകളും പുറത്തായി. അമേരിക്ക സൂപ്പർ എട്ട് ഉറപ്പിച്ചതോടെ ട്വന്റി 20 ലോകകപ്പിന്റെ രണ്ടാം റൗണ്ട് ഉറപ്പിക്കുന്ന ടീമുകളുടെ എണ്ണം ആറായി. അതായത് ഇനി രണ്ട് ടീമുകൾക്ക് മാത്രമാണ് അടുത്ത റൗണ്ടിലേക്ക് കടക്കാൻ കഴിയുക. ഈ സ്ഥാനത്തിയായി ഇംഗ്ലണ്ട്, സ്കോട്ട്ലാൻഡ്, ബംഗ്ലാദേശ്, നെതർലാൻഡ് ടീമുകളാണ് മത്സരിക്കുന്നത്. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, അമേരിക്ക ടീമുകൾ രണ്ടാം റൗണ്ടിലെത്തി.