/sports-new/cricket/2024/06/14/t20-world-cup-2024-highlights-england-crush-oman-by-8-wickets-to-keep-super-8-hopes-alive

നാലാം ഓവറില് കളി ജയിച്ച് ഇംഗ്ലണ്ട്; ഒമാനെ വീഴ്ത്തി ആദ്യവിജയം

ഇംഗ്ലണ്ടിന് വേണ്ടി ആദില് റാഷിദ് നാല് വിക്കറ്റ് വീഴ്ത്തി

dot image

ബാര്ബുഡ: ട്വന്റി 20 ലോകകപ്പില് ഇംഗ്ലണ്ടിന് വമ്പന് വിജയം. ഒമാനെതിരെ നടന്ന പോരാട്ടത്തില് എട്ട് വിക്കറ്റിനാണ് ഇംഗ്ലീഷ് പട വിജയം സ്വന്തമാക്കിയത്. ഒമാനെ 47 റണ്സിന് ഓള്ഔട്ടാക്കിയ ജോസ് ബട്ലറുടെയും സംഘവും നാലാം ഓവറിന്റെ ആദ്യ പന്തില് കേവലം രണ്ട് വിക്കറ്റ് നഷ്ടത്തില് വിജയത്തിലെത്തി. ടൂര്ണമെന്റില് ഇംഗ്ലണ്ടിന്റെ ആദ്യവിജയമാണിത്. ഇതോടെ സൂപ്പര് എയ്റ്റ് പ്രതീക്ഷകള് സജീവമാക്കാന് ഇംഗ്ലണ്ടിന് സാധിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഒമാന് ഇംഗ്ലണ്ട് ബൗളിങ്ങിന് മുന്നില് തകര്ന്നടിയുന്ന കാഴ്ചയാണ് കാണാനായത്. ഒമാന് നിരയില് 12 റണ്സിനപ്പുറം കടക്കാന് ആര്ക്കും സാധിച്ചില്ല. 23 പന്തില് 11 റണ്സെടുത്ത ഷുഹൈബ് ഖാനാണ് ഒമാന്റെ ടോപ് സ്കോറര്. ഇംഗ്ലണ്ടിന് വേണ്ടി ആദില് റാഷിദ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള് ജോഫ്ര ആര്ച്ചറും മാര്ക് വുഡും മൂന്ന് വീതം വിക്കറ്റുകള് വീഴ്ത്തി.

കുഞ്ഞന് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലീഷ് പട അതിവേഗം കളിതീര്ത്തു. ഇംഗ്ലണ്ടിനായി ക്യാപ്റ്റന് ജോസ് ബട്ലര് എട്ട് പന്തില് പുറത്താകാതെ 24 റണ്സെടുത്തു. ഫില് സാള്ട്ട് 12 റണ്സും വില് ജാക്സ് അഞ്ച് റണ്സുമെടുത്ത് പുറത്തായി. ജോണി ബെയര്സ്റ്റോ രണ്ട് പന്തില് എട്ട് റണ്സെടുത്ത് പുറത്താകാതെ നിന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us