അഫ്ഗാന് പേസില് തകര്ന്നടിഞ്ഞ് പിഎന്ജി; വിജയലക്ഷ്യം 96 റണ്സ് മാത്രം

അഫ്ഗാനിസ്ഥാന് വേണ്ടി ഫസല്ഹഖ് ഫാറൂഖി മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി

dot image

ട്രിനിഡാഡ്: ട്വന്റി 20 ലോകകപ്പില് പിഎന്ജിക്കെതിരായ മത്സരത്തില് അഫ്ഗാനിസ്ഥാന് 96 റണ്സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത പിഎന്ജി 19.5 ഓവറില് 95 റണ്സിന് ഓള്ഔട്ടായി. അഫ്ഗാനിസ്ഥാന് വേണ്ടി ഫസല്ഹഖ് ഫാറൂഖി മൂന്നും നവീന് ഉള് ഹഖ് എന്നിവര് രണ്ടും വീതം വിക്കറ്റുകള് വീഴ്ത്തി തിളങ്ങി.

ട്രിനിഡാഡിലെ ബ്രയാന് ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില് ടോസ് നേടിയ അഫ്ഗാന് ക്യാപ്റ്റന് റാഷിദ് ഖാന് പിഎന്ജിയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. അഫ്ഗാന് പേസിന് മുന്നില് പിഎന്ജിയുടെ ബാറ്റിങ് നിര ഒന്നാകെ തകര്ന്നടിയുന്ന കാഴ്ചയാണ് കാണാനായത്. 32 പന്തില് 27 റണ്സെടുത്ത കിപ്ലിന് ഡോരിഗയാണ് പിഎന്ജിക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

പിഎന്ജി നിരയില് രണ്ട് താരങ്ങള്ക്ക് മാത്രമാണ് പിന്നീട് രണ്ടക്കം കാണാനായത്. ടോണി ഉര (11), അലെയ് നവോ (13) എന്നിവരാണ് ഭേദപ്പെട്ട സംഭാവന നല്കിയത്. ക്യാപ്റ്റന് അസ്സദ് വാല (3), ലേഗ സിയാക (0), സേസെ ബാവു (0), ഹിരി ഹിരി (1), ചാഡ് സോപ്പര് (9), നോര്മന് വനുവ (0), സേമോ കമിയ (2) എന്നിവരാണ് പുറത്തായ താരങ്ങള്.

dot image
To advertise here,contact us
dot image