
ന്യൂയോര്ക്ക്: അമേരിക്കന് ക്രിക്കറ്റ് ടീം പേസ് ബൗളർ സൗരഭ് നേത്രവല്ക്കറെ പ്രകീര്ത്തിച്ച് സഹോദരി നിധി നേത്രവല്ക്കര്. സൗരഭ് വളരെ ഭാഗ്യവനായ താരമാണ്. അയാളുടെ കരിയറിന് ഒരുപാട് പേരുടെ പിന്തുണ ഉണ്ടായിട്ടുണ്ട്. ക്രിക്കറ്റ് കളിക്കില്ലാത്ത സമയത്ത് സൗരഭ് തന്റെ ജോലി ചെയ്യുമെന്ന് നിധി പറഞ്ഞു.
സൗരഭ് എവിടെ പോകുമ്പോഴും ലാപ്ടോപ് കൊണ്ടുപോകും. ക്രിക്കറ്റ് മത്സരങ്ങള്ക്ക് ശേഷം ഹോട്ടലില് ഇരുന്ന് ജോലി ചെയ്യും. ഇതൊരു നിസാര കാര്യമല്ല. ചര്ച്ച്ഗേറ്റില് പരിശീലനത്തിന് പോകുമ്പോള് ട്രെയിനില് ഇരുന്ന് സൗരഭ് തന്റെ ജോലികള് ചെയ്യും. ക്രിക്കറ്റ് കളിക്കുന്ന കാലത്തും പഠനത്തിലും സൗരഭ് ഏറെ മുന്നിലായിരുന്നു. എപ്പോഴും തന്റെ സഹോദരന് രണ്ട് കരിയറുകള് പടുത്തുയര്ത്തിയിരുന്നതായും നിധി വ്യക്തമാക്കി.
ഡേവിഡ് വാര്ണറിന് ആദ്യ ഓവര് നൽകാം; പ്രതികരിച്ച് സ്കോട്ട്ലാന്ഡ് താരംനെറ്റ് റണ്റേറ്റ് കൃത്രിമത്വം; ക്രിക്കറ്റിന്റെ മാന്യതയ്ക്ക് എതിരെന്ന് പാറ്റ് കമ്മിന്സ്ട്വന്റി 20 ലോകകപ്പിൽ മികച്ച പ്രകടനമാണ് അമേരിക്കൻ പേസ് ബൗളർ സൗരഭ് നേത്രവൽക്കർ പുറത്തെടുക്കുന്നത്. മുംബൈയ്ക്കാരനായ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ മുൻ താരം സോഫ്റ്റ്വെയർ എഞ്ചനീയർ ജോലിക്കായി അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ പാകിസ്താനെ പരാജയപ്പെടുത്തുന്നതിന് സൗരഭിന്റെ ബൗളിംഗ് നിർണായകമായിരുന്നു.