പിഎന്ജിയെ വീഴ്ത്തി മൂന്നാം വിജയം; സൂപ്പര് 8 ഉറപ്പിച്ച് അഫ്ഗാനിസ്ഥാന്

രണ്ട് മത്സരങ്ങളില് ഒരു വിജയം പോലുമില്ലാതെ ന്യൂസിലന്ഡ് ടൂർണമെന്റില് നിന്ന് പുറത്തായി

dot image

ട്രിനിഡാഡ്: ട്വന്റി 20 ലോകകപ്പില് ഹാട്രിക് വിജയത്തോടെ അഫ്ഗാനിസ്ഥാന് സൂപ്പര് എയ്റ്റിലേക്ക്. പിഎന്ജിക്കെതിരെ ഇന്ന് നടന്ന മത്സരത്തില് ഏഴ് വിക്കറ്റ് വിജയമാണ് റാഷിദ് ഖാനും സംഘവും സ്വന്തമാക്കിയത്. പിഎന്ജിയെ 95 റണ്സില് ഓള്ഔട്ടാക്കിയ അഫ്ഗാനിസ്ഥാന് 15.1 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ഇതോടെ ഗ്രൂപ്പ് സിയില് നിന്ന് അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇന്ഡീസും സൂപ്പര് 8 ഉറപ്പിച്ചു. രണ്ട് മത്സരങ്ങളില് ഒരു വിജയം പോലുമില്ലാതെ ന്യൂസിലന്ഡ് ടൂർണമെന്റില് നിന്ന് പുറത്തായി.

ട്രിനിഡാഡിലെ ബ്രയാന് ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പിഎന്ജി 19.5 ഓവറിലാണ് 95 റണ്സിന് ഓള്ഔട്ടായത്. അഫ്ഗാന് പേസിന് മുന്നില് പിഎന്ജിയുടെ ബാറ്റിങ് നിര ഒന്നാകെ തകര്ന്നടിയുന്ന കാഴ്ചയാണ് കാണാനായത്. പിഎന്ജി നിരയില് മൂന്ന് പേര്ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. അഫ്ഗാനിസ്ഥാന് വേണ്ടി ഫസല്ഹഖ് ഫാറൂഖി മൂന്നും നവീന് ഉള് ഹഖ് രണ്ടും വീതം വിക്കറ്റുകള് വീഴ്ത്തി തിളങ്ങി.

അഫ്ഗാന് പേസില് തകര്ന്നടിഞ്ഞ് പിഎന്ജി; വിജയലക്ഷ്യം 96 റണ്സ് മാത്രം

കുഞ്ഞന് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത അഫ്ഗാന് 29 പന്തുകള് ബാക്കിനില്ക്കേ വിജയത്തിലെത്തി. 36 പന്തില് 49 റണ്സുമായി പുറത്താകാതെ നിന്ന ഗുല്ബാദിന് നൈബ് ആണ് അഫ്ഗാന് അനായാസ വിജയം സമ്മാനിച്ചത്. മുഹമ്മദ് നബി 16 റണ്സുമായി പുറത്താകാതെ നിന്നു. റഹ്മാനുള്ള ഗുര്ബാസ് (11), ഇബ്രാഹിം സര്ദ്രാന് (0), അസ്മത്തുള്ള ഒമര്സായി(13) എന്നിവരുടെ വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്.

dot image
To advertise here,contact us
dot image