
ഫ്ളോറിഡ: ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തുന്ന വാര്ത്തകളാണ് ഇപ്പോള് പുറത്തുവരുന്നത്. ട്വന്റി 20 ലോകകപ്പില് ഇനിയുള്ള മത്സരങ്ങള്ക്ക് വേദിയാകുന്ന ഫ്ളോറിഡയില് കനത്ത മഴ തുടരുകയാണ്. മഴ മുന്നറിയിപ്പിനൊപ്പം പ്രളയം, മലവെള്ളപ്പാച്ചില് ജാഗ്രതാ നിര്ദ്ദേശവുമുള്ളത് മത്സരങ്ങള്ക്ക് ഭീഷണിയാണ്.
The condition in Florida.
— Mufaddal Vohra (@mufaddal_vohra) June 13, 2024
- India Vs Canada, Ireland Vs USA and Pakistan Vs Ireland are set to take place in Lauderhill, Florida. pic.twitter.com/11zPRpVovX
വെള്ളി, ശനി, ഞായര് ദിവസങ്ങളിലാണ് ഫ്ളോറിഡയില് മത്സരം നടക്കേണ്ടത്. ഗ്രൂപ്പ് എയില് ബാക്കിയുള്ള മത്സരങ്ങള് ഫ്ളോറിഡയിലാണ് നടക്കുന്നത്. ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരത്തില് കാനഡയ്ക്കെതിരായ പോരാട്ടവും ശനിയാഴ്ച ഫ്ളോറിഡയിലാണ് നടക്കേണ്ടത്. ഗ്രൂപ്പ് എയില് നിന്ന് സൂപ്പര് എയ്റ്റില് പ്രവേശിച്ച ഇന്ത്യയ്ക്ക് കാനഡയ്ക്കെതിരായ മത്സരം അത്ര പ്രാധാന്യമുള്ളതല്ലെങ്കിലും ആശങ്ക മുഴുവനും പാകിസ്താനാണ്.
ഞായറാഴ്ച അയര്ലന്ഡിനെതിരെ നടക്കേണ്ട മത്സരം മഴമൂലം ഉപേക്ഷിച്ചാല് പാകിസ്താന് ടൂര്ണമെന്റില് നിന്ന് പുറത്താകും. ഗ്രൂപ്പ് എയില് നിലവില് മൂന്ന് മത്സരങ്ങളില് നിന്ന് രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് പാകിസ്താന്. പാകിസ്താനെതിരായ മത്സരം ഉപേക്ഷിച്ചാല് മൂന്ന് മത്സരങ്ങളില് നിന്ന് നാല് പോയിന്റുമായി രണ്ടാമതുള്ള യുഎസ്എ സൂപ്പര് എയ്റ്റിലേക്ക് കടക്കും. കളിച്ച് ജയിക്കുകയല്ലാതെ പാകിസ്ഥാന് വേറെ വഴിയില്ല.
ട്വൻ്റി 20 ലോകകപ്പിൽ ബാറ്റര്മാരുടെ ശവപ്പറമ്പായ സ്റ്റേഡിയം പൊളിക്കുന്നു; ബുള്ഡോസറുകള് റെഡിഅതേസമയം ലോകകപ്പ് മത്സരങ്ങളുടെ വേദി ഫ്ളോറിഡയില് നിന്ന് മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്. ഐസിസിയോടാണ് ആരാധകര് വേദി മാറ്റം ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച്ച ഫ്ളോറിഡയില് നടക്കേണ്ടിയിരുന്ന നേപ്പാള് ശ്രീലങ്ക മത്സരം കനത്ത മഴയെ തുടര്ന്ന് ഉപേക്ഷിച്ചിരുന്നു. ഫ്ളോറിഡയിലെ മത്സരങ്ങള് ന്യൂയോര്ക്കിലേക്കോ, ഡാലസിലേക്കോ മാറ്റണമെന്നാണ് ആരാധകര് ചൂണ്ടിക്കാട്ടുന്നത്. സൂപ്പര് എട്ട്, സെമി, ഫൈനല് മത്സരങ്ങള്ക്ക് വെസ്റ്റിന്ഡീസാണ് വേദിയാവുക.