റിസ്വാന് അര്ദ്ധ സെഞ്ച്വറി; കാനഡയെ തകര്ത്ത് പാകിസ്താന്, ആദ്യവിജയം

53 പന്തില് 53 റണ്സെടുത്ത മുഹമ്മദ് റിസ്വാന്റെ ഇന്നിങ്സാണ് പാകിസ്താന് കരുത്തായത്

dot image

ന്യൂയോര്ക്ക്: ട്വന്റി 20 ലോകകപ്പില് പാകിസ്താന് ആദ്യ വിജയം. കാനഡയ്ക്കെതിരായ മത്സരത്തില് ഏഴ് വിക്കറ്റിന് തകര്ത്താണ് പാക് പട നിര്ണായക വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത കാനഡയെ 106 റണ്സിന് ഒതുക്കിയ പാകിസ്താന് മറുപടി ബാറ്റിങ്ങില് 17.3 ഓവറില് മൂന്ന് വിക്കറ്റ്നഷ്ടത്തില് വിജയത്തിലെത്തി. 53 പന്തില് 53 റണ്സെടുത്ത മുഹമ്മദ് റിസ്വാന്റെ ഇന്നിങ്സാണ് പാകിസ്താന് കരുത്തായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കാനഡ നിശ്ചിത 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 106 റണ്സ് എടുത്തു. 44 പന്തില് 52 റണ്സെടുത്ത ആരോണ് ജോണ്സന്റെ ഇന്നിങ്സാണ് കാനഡയ്ക്ക് കരുത്തായത്. പാകിസ്താന് വേണ്ടി മുഹമ്മദ് ആമിറും ഹാരിസ് റൗഫും രണ്ട് വീതം വിക്കറ്റുകള് വീഴ്ത്തി.

അര്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന മുഹമ്മദ് റിസ് വാനാണ് (53) പാകിസ്താന്റെ ടോപ് സ്കോറര്. 33 റണ്സെടുത്ത നായകന് ബാബര് അസമും ആറ് റണ്സെടുത്ത ഓപ്പണര് സായിം അയ്യൂബും നാല് റണ്സെടുത്ത ഫഖര്സമാനുമാണ് പുറത്തായത്. രണ്ടു റണ്സുമായി ഉസ്മാന് ഖാന് പുറത്താകാതെ നിന്നു. കാനഡയ്ക്ക് വേണ്ടി ഡിലോണ് ഹേലിഗര് രണ്ടു വിക്കറ്റ് വീഴ്ത്തി.

കാനഡയെ എറിഞ്ഞിട്ട് ആമിറും റൗഫും; പാക് പടയ്ക്ക് കുഞ്ഞന് വിജയലക്ഷ്യം

ടൂര്ണമെന്റില് മൂന്നാം മത്സരത്തിലാണ് പാക് പട ആദ്യ വിജയം സ്വന്തമാക്കുന്നത്. യുഎസ്എയ്ക്കെതിരായ ആദ്യ മത്സരത്തില് സൂപ്പര് ഓവറിലും രണ്ടാം മത്സരത്തില് ഇന്ത്യയോട് ആറ് റണ്സിനും അപ്രതീക്ഷിത പരാജയം വഴങ്ങിയാണ് പാകിസ്താന് സൂപ്പര് 8 ലേക്കുള്ള പ്രതീക്ഷകള് സജീവമാക്കി നിര്ത്തണമെങ്കില് ഇന്നത്തെ മത്സരത്തില് വിജയം അനിവാര്യമായിരുന്നു. മൂന്ന് മത്സരങ്ങളില് നിന്ന് രണ്ട് പോയിന്റുമായി ഗ്രൂപ്പ് എയില് മൂന്നാം സ്ഥാനത്താണ് പാകിസ്താന്.

dot image
To advertise here,contact us
dot image