
/sports-new/cricket/2024/06/11/ambati-rayudu-predicts-a-canada-win-in-pak-vs-can-2024-t20-world-cup-clash
ന്യൂയോര്ക്ക്: ട്വന്റി 20 ലോകകപ്പില് ഇന്ന് കാനഡയ്ക്കെതിരെ നിര്ണായക മത്സരത്തിനിറങ്ങുകയാണ് പാകിസ്താന്. ടൂര്ണമെന്റിലെ ആദ്യ മത്സരത്തില് യുഎസ്എയോട് സൂപ്പര് ഓവറിലും ഇന്ത്യയോട് ആറ് റണ്സിനും അപ്രതീക്ഷിത പരാജയം വഴങ്ങിയാണ് പാകിസ്താന് മൂന്നാമത്തെ മത്സരത്തിനിറങ്ങുന്നത്. ബാബറിനും സംഘത്തിനും സൂപ്പര് 8 ലേക്കുള്ള പ്രതീക്ഷകള് സജീവമാക്കി നിര്ത്തണമെങ്കില് ഇന്നത്തെ മത്സരത്തില് വിജയം അനിവാര്യമാണ്. ഇന്ത്യന് സമയം രാത്രി എട്ട് മണിക്ക് ന്യൂയോര്ക്കിലെ നസ്സൗ കൗണ്ടി സ്റ്റേഡിയത്തില് നടക്കുന്ന കാനഡ-പാക് മത്സരഫലത്തെ കുറിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന് ഇന്ത്യന് താരം അമ്പാട്ടി റായിഡു.
'ലോകകപ്പ് മത്സരത്തില് കാനഡയ്ക്ക് പാകിസ്താനെ എളുപ്പത്തില് തോല്പ്പിക്കും. പാകിസ്താന് കളിക്കുന്ന രീതി നോക്കിയാല് ഏത് ടീമിനും അവരെ പരാജയപ്പെടുത്താനാകും. ഞാന് പാകിസ്താന് ക്രിക്കറ്റ് ടീമിനെ അപമാനിക്കുകയല്ല. പക്ഷേ അവരുടെ നിലവിലെ പ്രകടനം പരിഗണിച്ചാല് ഏത് ടീമിനും അവര്ക്ക് മുകളില് എത്താന് സാധിക്കും', അമ്പാട്ടി റായിഡു പറഞ്ഞു.
'എന്റെ ഏഴ് റണ്സിന്റെ വില മനസ്സിലായില്ലേ'; പാകിസ്താനെതിരായ വിജയത്തിന് ശേഷം സിറാജ്'ഇന്ത്യയ്ക്കെതിരെ 120 റണ്സ് പിന്തുടരാന് പോലും അവര്ക്ക് കഴിയുന്നില്ല. യുഎസ്എയ്ക്കെതിരെ പോലും ബാറ്റര്മാര് ഒന്നും ചെയ്തില്ല. 159 റണ്സ് പ്രതിരോധിക്കുന്നതില് അവരുടെ ബൗളര്മാര് പരാജയപ്പെട്ടു. ലോകകപ്പില് പാകിസ്ഥാന് ജയിക്കുന്നത് ഞാന് കാണുന്നില്ല. കളിക്കാര്ക്കിടയില് തന്നെ ഒത്തൊരുമയില്ല', റായിഡു കുറ്റപ്പെടുത്തി.