
ഇസ്ലാമാബാദ്: പാകിസ്താന് ക്യാപ്റ്റന് ബാബര് അസമിനെ നിശിതമായി വിമര്ശിച്ച് മുന് പാക് സ്പിന്നര് ഡാനിഷ് കനേരിയ. ഇന്ത്യയുടെ മുന് ക്യാപ്റ്റനും സ്റ്റാര് ബാറ്ററുമായ വിരാട് കോഹ്ലിയുമായി ബാബറിനെ താരതമ്യം ചെയ്യുന്നത് നിര്ത്തണമെന്നും പാക് ക്യാപ്റ്റന് ഇന്ത്യന് താരത്തിന്റെ അടുത്തുപോലും വരില്ലെന്നും കനേരിയ അഭിപ്രായപ്പെട്ടു. ടി 20 ലോകകപ്പില് ഇന്ത്യ-പാക് പോരാട്ടത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ബാബര് അസമിനെക്കുറിച്ച് നിരവധി ആളുകള് സംസാരിക്കുന്നുണ്ട്. ബാബര് ഒരു സെഞ്ച്വറി അടിച്ചാല് അപ്പോള് തന്നെ അദ്ദേഹത്തെ വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്തുതുടങ്ങും. കോഹ്ലിയുടെ ചെരുപ്പിന്റെ അടുത്തുപോലും വരാന് ബാബറിന് യോഗ്യതയില്ല. പിന്നെന്തിനാണ് ഇത്തരത്തിലുള്ള താരതമ്യം?' കനേരിയ കുറ്റപ്പെടുത്തി.
ബാബറല്ല, പാകിസ്താനെതിരെ ഇന്ത്യ ഭയക്കേണ്ട താരം അവനാണ്: ഹര്ഭജന് സിങ്'ലോകകപ്പിലെ കഴിഞ്ഞ മത്സരത്തില് അമേരിക്കയ്ക്കെതിരെ പോലും ബാബര് അസമിന് തകര്ത്തടിക്കാന് കഴിഞ്ഞില്ല. അമേരിക്കന് ബൗളര്മാര് ശരിക്കും ബാബറിനെ വരിഞ്ഞുമുറുക്കി. ഏതാണ്ട് 40 റണ്സിന് അടുത്തെത്തിയപ്പോള് തന്നെ അദ്ദേഹം പുറത്തായി. ക്രീസില് പിടിച്ചുനിന്ന് ടീമിനെ വിജയിപ്പിക്കേണ്ട താരമായിരുന്നു ബാബര്. പാകിസ്താന് ഏകപക്ഷീയമായി വിജയിക്കേണ്ട മത്സരമായിരുന്നു അത്', കനേരിയ കൂട്ടിച്ചേര്ത്തു.
അമേരിക്കയ്ക്കെതിരായ മത്സരത്തില് 43 പന്തില് 44 റണ്സെടുത്താണ് ബാബര് അസം പുറത്തായത്. മൂന്ന് ഫോറും രണ്ട് സിക്സുമാണ് ക്യാപ്റ്റന്റെ ബാറ്റില് നിന്ന് പിറന്നത്. സൂപ്പര് ഏഓവര് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് പാക് പട വിജയം കൈവിട്ടത്. അമേരിക്കയോട് വഴങ്ങേണ്ടിവന്ന അപ്രതീക്ഷിത പരാജയത്തില് മുന് താരങ്ങളടക്കം പാകിസ്താനെ വിമര്ശിച്ച് രംഗത്തെത്തിയിരുന്നു.