

ബാര്ബഡോസ്: ട്വന്റി 20 ലോകകപ്പില് ഒമാനെ വീഴ്ത്തിയാണ് ഓസ്ട്രേലിയ വരവറിയിച്ചത്. ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില് ഒമാനെ 39 റണ്സിന് കങ്കാരുപ്പട കീഴടക്കുകയായിരുന്നു. പാറ്റ് കമ്മിന്സിന്റെ അഭാവത്തില് മിച്ചല് മാര്ഷാണ് ഇന്ന് ഓസീസിനെ നയിച്ചത്. എങ്കിലും കമ്മിന്സ് പുത്തന് റോളില് മൈതാനത്ത് എത്തിയതാണ് ഇപ്പോള് സോഷ്യല് മീഡിയയിലെ ചര്ച്ചാവിഷയം.
ഓസ്ട്രേലിയ- ഒമാന് ലോകകപ്പ് മത്സരത്തിനിടെ പാറ്റ് കമ്മിന്സ് മൈതാനത്ത് എത്തിയത് വാട്ടര്ബോയ് ആയാണ്. കമ്മിന്സിന് ഓസീസ് പ്ലേയിങ് ഇലവനില് സ്ഥാനം ഉണ്ടായിരുന്നില്ല. എന്നാല് മത്സരത്തില് സഹതാരങ്ങള്ക്ക് വെള്ളം നല്കാന് വേണ്ടി പലപ്പോഴായി ഗ്രൗണ്ടിലെത്തിയാണ് കമ്മിന്സ് ഇത്തവണ ആരാധകരെ ഞെട്ടിച്ചത്.
ODI World Cup Champion, World Test Championship Winner, the most successful Captain Pat Cummins with the drinks for the players, Huge Respect!! pic.twitter.com/SWHD5W5xLJ
— SunRisers OrangeArmy Official (@srhfansofficial) June 6, 2024
The CULTURE. pic.twitter.com/I7QfRTMXJO
— Irfan Pathan (@IrfanPathan) June 6, 2024
സംഭവത്തിന് പിന്നാലെ കമ്മിന്സിന്റെ ഈഗോയില്ലാത്ത പ്രവൃത്തിയെ വാഴ്ത്തുകയാണ് സോഷ്യല് മീഡിയ. 'സംസ്കാരം' എന്നാണ് ഇര്ഫാന് പഠാന് എക്സില് കുറിച്ചത്. 'ആരാധകരുടെ ഹൃദയം കീഴടക്കുന്നതില് കമ്മിന്സ് ഒരിക്കലും പരാജയപ്പെടാറില്ല', 'ഓസീസിന് വേണ്ടി ഏകദിന ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് എന്നീ കിരീടങ്ങള് സ്വന്തമാക്കിയ ഏറ്റവും വിജയകരമായ ക്യാപ്റ്റനാണ് ടീമംഗങ്ങള്ക്ക് വെള്ളം എത്തിക്കുന്നത്. വലിയ ബഹുമാനം', എന്നെല്ലാമാണ് സോഷ്യല് മീഡിയയിലെ പോസ്റ്റുകള്.