/sports-new/cricket/2024/06/05/r-ashwin-returns-to-csk-ahead-of-ipl-2025-auction-but-in-new-role

ചെന്നൈ സൂപ്പർ കിംഗ്സിൽ അശ്വിന് പുതിയ റോൾ; സൂചന നൽകി താരം

അടുത്ത സീസണിൽ ചെന്നൈയ്ക്കായി താരം കളിക്കാനുള്ള സാധ്യതയുമുണ്ട്

dot image

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിൽ മടങ്ങിയെത്താൻ രവിചന്ദ്രൻ അശ്വിൻ. ടീമിന്റെ മുന്നേറ്റത്തിനായി ചെന്നൈ സൂപ്പർ കിംഗ്സിന്റെ അക്കാഡമികളിൽ പ്രവർത്തിക്കാനാണ് താരത്തിന്റെ നീക്കം. ഐപിഎല്ലിന്റെ അടുത്ത സീസണിന് മുന്നോടിയായി അശ്വിൻ പുതിയ റോൾ പൂർണ്ണമായും ഏറ്റെടുക്കും. ഇക്കാര്യം ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഉടമകളായ ഇന്ത്യ സിമന്റ്സിനോട് താരം വ്യക്തമാക്കിയിട്ടുണ്ട്.

ക്രിക്കറ്റിന്റെ ഉയർച്ചയും സാഹോദര്യത്വവുമാണ് തന്റെ ആദ്യ ലക്ഷ്യം. തന്റെ കരിയറിൽ എല്ലാം നേടിത്തന്നിടത്തേയ്ക്ക് വീണ്ടുമെത്തുന്നതിൽ സന്തോഷമെന്നും അശ്വിൻ പ്രതികരിച്ചു. മുൻ താരം തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്ന് ചെന്നൈ സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു. ടീമിന് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യാൻ അശ്വിന് കഴിയും. തമിഴ്നാട്ടിൽ നിന്നുള്ള മികച്ച താരമാണ് അയാൾ. ഇന്ത്യയ്ക്ക് വേണ്ടി ആയാലും ഒരു ക്ലബിന് വേണ്ടി ആയാലും ആത്മാർത്ഥമായ പ്രവർത്തനങ്ങൾ നടത്തും. യുവതാരങ്ങളെ വളർത്തിയെടുക്കാൻ ഏറ്റവും മികച്ച വ്യക്തിയാണ് അശ്വിനെന്നും കാശി വിശ്വാനാഥൻ വ്യക്തമാക്കി.

ടി20 ലോകകപ്പിൽ ഓപ്പണിംഗ് സഖ്യം; സൂചന നൽകി രോഹിത് ശർമ്മ

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2008 മുതൽ 2015 വരെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമായിരുന്നു അശ്വിൻ. പുതിയ റോളിൽ എത്തുന്നതിനൊപ്പം അടുത്ത സീസൺ ഐപിഎല്ലിൽ ചെന്നൈയ്ക്കായി താരം കളിക്കാനുള്ള സാധ്യതയുമുണ്ട്. അടുത്ത വർഷത്തെ മെഗാലേലത്തിന് മുമ്പ് ഓരോ ടീമിനും എത്ര താരങ്ങളെ നിലനിർത്താമെന്നതിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. എങ്കിലും നാല് താരങ്ങളെ നിലനിർത്താൻ കഴിയുമെന്നാണ് സൂചനകൾ. ഇങ്ങനയെങ്കിൽ അശ്വിനെ രാജസ്ഥാൻ റോയൽസ് ലേലത്തിൽ വെച്ചേക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us