
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക. ആറ് വിക്കറ്റിന്റെ വിജയമാണ് എയ്ഡാൻ മാക്രവും സംഘവും സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വെറും 77 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തിലെത്താൻ 16.2 ഓവറും നാല് വിക്കറ്റും വേണ്ടിവന്നു.
ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. വെറും മൂന്ന് താരങ്ങൾക്ക് മാത്രമാണ് ലങ്കയ്ക്ക് വേണ്ടി രണ്ടക്കം കടക്കാൻ കഴിഞ്ഞത്. കുശൽ മെൻഡിൻസ് 19, കാമിൻഡു മെൻഡിൻസ് 11, എയ്ഞ്ചലോ മാത്യൂസ് 16 എന്നിവർ രണ്ടക്കം കടന്നു. നാല് താരങ്ങൾ പൂജ്യത്തിന് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആൻറിച്ച് നോർജെ നാല് വിക്കറ്റുകൾ നേടി. കേശവ് മഹാരാജും കഗീസോ റബാഡയും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
ക്രിക്കറ്റും ജീവിതവും എന്നെ പഠിപ്പിച്ചത്...; സഞ്ജു സാംസൺവിജയത്തിലേക്ക് ബാറ്റുവെച്ച ദക്ഷിണാഫ്രിക്കയുടെ ബാറ്റർമാരും പതറി. റീസ ഹെൻറിക്സിന് നാല് റൺസ് മാത്രമാണ് നേടിയത്. പിന്നാലെ നായകൻ എയ്ഡൻ മാക്രം 12 റൺസെടുത്ത് പുറത്തായി. എന്നാൽ ഒരൽപ്പം പതിയെ ആണെങ്കിലും ക്വിന്റൺ ഡികോക്കും ട്രിസ്റ്റൺ സ്റ്റബ്സും ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നീക്കി. എന്നാൽ ജയം പൂർത്തിയാകും മുമ്പ് ഇരുവരും പുറത്തായി. ഡികോക്ക് 20 റൺസും സ്റ്റബ്സ് 13 റൺസുമെടുത്തു. പിന്നാലെ ഡേവിഡ് മില്ലറും ഹെൻറിച്ച് ക്ലാസനും ദക്ഷിണാഫ്രിക്കയെ ലക്ഷ്യത്തിലെത്തിച്ചു.