
ഡല്ഹി: ക്രിക്കറ്റിന്റെ എല്ലാ ഫോര്മാറ്റുകളില് നിന്നും വിരമിച്ച് ഇന്ത്യന് താരം കേദാര് ജാദവ്. എം എസ് ധോണിയുമായി സമാനതയുള്ള വിരമിക്കല് കുറിപ്പാണ് കേദാര് ജാദവ് സമൂഹമാധ്യമങ്ങളില് പങ്കുവെച്ചത്. തന്റെ കരിയറില് പിന്തുണച്ചവര്ക്കും സഹായിച്ചവര്ക്കും ഏറെ നന്ദി. ഇന്ത്യന് സമയം മൂന്ന് മണി, താന് ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില് നിന്നും വിരമിച്ച നിമിഷമായി കണക്കാക്കപ്പെടുമെന്ന് കേദാര് ജാദവ് പറഞ്ഞു.
ധോണിയുടെ വിരമിക്കല് കുറിപ്പും സമാനമായിരുന്നു. കരിയറില് പിന്തുണച്ചവര്ക്ക് നന്ദി. ഇന്ത്യന് സമയം 7.29 മുതല് താന് വിരമിച്ചതായി കണക്കാക്കപ്പെടും. 2020 ആഗസ്റ്റ് 15നായിരുന്നു ധോണിയുടെ വിരമിക്കല് കുറിപ്പ്. ധോണിയെ അനുകരിച്ച് ഇപ്പോള് കേദാര് ജാദവും രംഗത്തെത്തിയിരിക്കുകയാണ്.
'അയാള്ക്ക് പന്തെറിയാന് കഴിയും'; ടീമില് വേണമെന്ന് ഇര്ഫാന് പഠാന്ഇന്ത്യന് ടീമില് 73 ഏകദിനങ്ങളും ഒമ്പത് ട്വന്റി 20കളും ജാദവ് കളിച്ചിട്ടുണ്ട്. 2014 മുതല് 2020 വരെയാണ് താരത്തിന്റെ കരിയര്. ഏകദിനത്തില് 1389 റണ്സും ട്വന്റി 20യില് 122 റണ്സും താരം നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റില് 27 വിക്കറ്റുകള് കേദാര് ജാദവ് സ്വന്തമാക്കി. എന്നാല് ഒരു സ്പിന്നറല്ല മറിച്ച് ഒരു വിക്കറ്റ് കീപ്പര് ബാറ്ററാണ് ജാദവ്.