ടി20 ലോകകപ്പ്; വിന്ഡീസിനെതിരെ 137 റണ്സ് വിജയലക്ഷ്യമുയര്ത്തി പാപുവ ന്യൂ ഗിനിയ

ഗിനിയയ്ക്ക് വേണ്ടി സെസേ ബാവു അര്ദ്ധ സെഞ്ച്വറി നേടി

dot image

പ്രൊവിഡന്സ്: ട്വന്റി 20 ലോകകപ്പിലെ രണ്ടാം മത്സരത്തില് വെസ്റ്റ് ഇന്ഡീസിന് മുന്നില് 137 റണ്സ് വിജയലക്ഷ്യമുയര്ത്തി പാപുവ ന്യൂ ഗിനിയ. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗിനിയ നിശ്ചിത 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 136 റണ്സെടുത്തു. ഗിനിയയ്ക്ക് വേണ്ടി സെസേ ബാവു അര്ദ്ധ സെഞ്ച്വറി നേടി. വിന്ഡീസിന് വേണ്ടി ആന്ദ്രേ റസ്സലും അല്സാരി ജോസഫും രണ്ട് വീതം വിക്കറ്റുകള് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഗിനിയയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്കോര് ബോര്ഡില് ഏഴ് റണ്സ് തികയ്ക്കുന്നതിന് മുന്നെ ഗിനിയയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. ടോണി ഉറ (2), ലേഗ സിയാക (1) എന്നിവരാണ് പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ സെസേ ബാവുവാണ് ഗിനിയയെ കൈപിടിച്ചുയര്ത്തിയത്. അതിനിടെ ക്യാപ്റ്റന് അസ്സദ് വാല (21) പുറത്തായി.

ലോകകപ്പില് ഇന്ത്യയുടെ 'ഗെയിം ചേഞ്ചർ' അവനായിരിക്കും; പ്രവചിച്ച് ഗാവസ്കർ

പിന്നീടെത്തിയ ഹിരി ഹിരിക്കും (2), ചാള്സ് അമീനീക്കും (12) അധിക നേരം ക്രീസില് പിടിച്ചുനില്ക്കാനായില്ല. അര്ദ്ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ സെസേയും മടങ്ങി. 43 പന്തില് നിന്ന് ഒരു സിക്സും ആറ് ബൗണ്ടറിയും സഹിതമാണ് താരം 50 റണ്സ് നേടിയത്. സ്കോര് 100 റണ്സിലെത്തുന്നതിന് മുന്പ് സെസേയെ അല്സാരി ജോസഫ് ബൗള്ഡാക്കുകയായിരുന്നു.

ഏഴാമനായി എത്തിയ കിപ്ലിന് ഡോരിഗയാണ് ഗിനിയയെ മാന്യമായ സ്കോറിലെത്തിച്ചത്. താരം 18 പന്തില് നിന്ന് പുറത്താകാതെ 27 റണ്സെടുത്തു. ഛഡ് സോപ്പറും (10) അലെയ് നാവോയും (0) പുറത്തായപ്പോള് കബുവ മോരിയ രണ്ട് റണ്സെടുത്ത് പുറത്താകാതെ നിന്നു.

dot image
To advertise here,contact us
dot image