
ന്യൂയോര്ക്ക്: ട്വന്റി 20 ലോകകപ്പില് ഇന്ത്യന് ടീമില് ആരെ വിക്കറ്റ് കീപ്പറാക്കണം എന്നതില് പ്രതികരണവുമായി മുന് താരം സുനില് ഗാവസ്കര്. ബാറ്റിംഗിനുമപ്പുറം വിക്കറ്റ് കീപ്പിംഗിനുള്ള കഴിവ് കൂടി നോക്കണമെന്നാണ് ഗാവസ്കറിന്റെ അഭിപ്രായം. ലോകകപ്പിന് മുമ്പായുള്ള പരിശീലന മത്സരത്തില് സഞ്ജു സാംസണ് നിരാശപ്പെടുത്തിയിരുന്നു. എന്നാല് റിഷഭ് പന്ത് മികച്ച രീതിയില് ബാറ്റ് ചെയ്തു. ഈ സാഹചര്യത്തില് കൂടിയാണ് പ്രതികരണവുമായി ഗാവസ്കര് രംഗത്തെത്തിയിരിക്കുന്നത്.
വിക്കറ്റ് കീപ്പിംഗ് കഴിവ് കൂടി പരിഗണിച്ചാല് സഞ്ജുവിനേക്കാള് മികച്ച താരം റിഷഭ് പന്താണ്. ബാറ്റ് ചെയ്യാന് ആര്ക്കും സാധിക്കും. കഴിഞ്ഞ കുറച്ച് മത്സരങ്ങളില് പന്ത് നന്നായി ബാറ്റ് ചെയ്തു. എന്നാല് ഐപിഎല് സീസണിന്റെ തുടക്കത്തില് സഞ്ജു നന്നായി ബാറ്റ് ചെയ്തിരുന്നു. ഗ്രൗണ്ടിന്റെ നാല് പാടും സഞ്ജു ബോളുകള് അതിര്ത്തി കടത്തിയതായി ഗാവസ്കര് ചൂണ്ടിക്കാട്ടി.
അമേരിക്കയില് ആവര്ത്തിച്ചത് ക്രിക്കറ്റ് ചരിത്രത്തോളം പഴക്കമുള്ള പോരാട്ടംകഴിഞ്ഞ കുറച്ച് മത്സരങ്ങളായി സഞ്ജുവിന് നന്നായി കളിക്കാന് കഴിയുന്നില്ല. ബംഗ്ലാദേശിനെതിരെ ഒരു മികച്ച ഇന്നിംഗ്സ് കളിച്ചിരുന്നെങ്കില് പിന്നെ ചോദ്യങ്ങള് ഉണ്ടാകുമായിരുന്നില്ല. എന്നാല് ഈ സാഹചര്യത്തില് തനിക്ക് പറയാനുള്ളത് ഇന്ത്യന് ടീമില് റിഷഭ് പന്തിന് സ്ഥാനം നല്കണമെന്നാണെന്ന് ഗാവസ്കര് വ്യക്തമാക്കി.