/sports-new/cricket/2024/06/02/hardik-pandya-will-be-crucial-for-india-to-qualify-for-t20-world-cup-knockouts-l-balaji

ഹാര്ദ്ദിക് ആ ഘട്ടങ്ങളില് ഇന്ത്യയുടെ നിര്ണായക താരമാകും; വ്യക്തമാക്കി മുന് താരം

ഐപിഎല്ലില് തിളങ്ങാനായില്ലെങ്കിലും ഇന്ത്യന് ജഴ്സിയില് മികച്ച പ്രകടനമാണ് ഹാര്ദ്ദിക് പാണ്ഡ്യ കാഴ്ച വെച്ചത്

dot image

ന്യൂഡല്ഹി: ട്വന്റി 20 ലോകകപ്പില് ഇന്ത്യയുടെ നോക്കൗട്ട് ഘട്ടങ്ങളില് വൈസ് ക്യാപ്റ്റന് ഹാര്ദ്ദിക് പാണ്ഡ്യയുടെ പ്രകടനം നിര്ണായകമാകുമെന്ന് മുന് ഫാസ്റ്റ് ബൗളര് എല് ബാലാജി. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില് ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ച വെക്കാന് ഹാര്ദ്ദിക്കിന് കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ പിന്തുണച്ച് ബാലാജി രംഗത്തെത്തിയത്.

'ഇക്കാര്യം വളരെ പ്രാധാന്യമുള്ളതാണ്. ഇന്ത്യന് ടീം നോക്കൗട്ട് ഘട്ടങ്ങളിലേക്ക് മുന്നേറുമ്പോള് ഹാര്ദ്ദിക്കിന്റെ പ്രകടനം നിര്ണായകമാകും. അദ്ദേഹം മികച്ചുനിന്നാല് ബാറ്റിങ്ങിലും ബൗളിങ്ങിലും ബാലന്സ് ഉണ്ടാകും. പ്രത്യേകിച്ചും ബാറ്റിങ് ഓര്ഡറില് അവസാനം ഇറങ്ങുന്നതുകൊണ്ട് മുന്നിലുള്ള ബാറ്റര്മാരെ തിരഞ്ഞെടുക്കാനുള്ള വഴക്കമാണ് ഹാര്ദ്ദിക് നല്കുന്നത്', സ്റ്റാര് സ്പോര്ട്സിന് നല്കിയ അഭിമുഖത്തില് സംസാരിക്കവേ ബാലാജി പറഞ്ഞു.

സഞ്ജുവിന് ഇനിയും പ്ലേയിങ് ഇലവനില് ഇടം ലഭിക്കാം; സൂചന നല്കി രോഹിത് ശര്മ്മ

ഐപിഎല്ലില് തിളങ്ങാനായില്ലെങ്കിലും ഇന്ത്യന് ജഴ്സിയില് മികച്ച പ്രകടനമാണ് ഹാര്ദ്ദിക് പാണ്ഡ്യ കാഴ്ച വെച്ചത്. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില് 23 പന്തില് നിന്ന് പുറത്താകാതെ 40 റണ്സെടുത്താണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന് തിളങ്ങിയത്. ബൗളിങ്ങില് ബംഗ്ലാദേശിന്റെ ഒരു വിക്കറ്റ് വീഴ്ത്താനും ഹാര്ദ്ദിക്കിന് സാധിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us