
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 ടീമില് ഇടം നേടി മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും. മൂന്ന് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയിലുള്ളത്. ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20യും ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കും. ജനുവരി 16 മുതല് ബെംഗളൂരുവിലാണ് ഏകദിന പരമ്പര തുടങ്ങുന്നത്. ആശ ശോഭനയ്ക്ക് ഏകദിന ടീമിലും ഇടമുണ്ട്.
🚨 NEWS 🚨#TeamIndia's squad for @IDFCFIRSTBank multi-format series against South Africa announced.#INDvSA
— BCCI Women (@BCCIWomen) May 30, 2024
ഏകദിന ടീം: ഹര്മ്മന്പ്രീത് കൗര്, സ്മൃതി മന്ദാന, ഷഫാലി വര്മ്മ, ദീപ്തി ശര്മ്മ, ജമീമ റോഡ്രിഗ്സ്, റിച്ച ഘോഷ്, ഉമ ഛേത്രി, ഡയാലന് ഹേമലത, രാധാ യാദവ്, ആശ ശോഭന, ശ്രേയങ്ക പാട്ടീല്, സൈക്ക ഇഷാക്ക്, പൂജ വസ്ത്രേക്കര്, രേണുക സിംഗ് താക്കൂര്, അരുന്ധതി റെഡ്ഡി, പ്രിയ പൂനിയ.
ഓസ്ട്രേലിയയ്ക്കൊപ്പം ഫൈനല് കളിക്കുക ഇന്ത്യയല്ല; പ്രവചിച്ച് നഥാന് ലിയോണ്ടെസ്റ്റ് ടീം: ഹര്മ്മന്പ്രീത് കൗര്, സ്മൃതി മന്ദാന, ഷഫാലി വര്മ്മ, ശുഭ സതീഷ്, ദീപ്തി ശര്മ്മ, ജമീമ റോഡ്രിഗ്സ്, സ്നേഹ് റാണ, രാജേശ്വരി ഗെയ്ക്ക്വാദ്, റിച്ച ഘോഷ്, ഉമ ഛേത്രി, സൈക്ക ഇഷാക്ക്, പൂജ വസ്ത്രേക്കര്, രേണുക സിംഗ് താക്കൂര്, അരുന്ധതി റെഡ്ഡി, മേഘന സിംഗ്, പ്രിയ പൂനിയ.
ടി20 ലോകകപ്പില് ഓസ്ട്രേലിയയ്ക്ക് വെല്ലുവിളി ഇന്ത്യയുടെ ആ തീരുമാനം; മൈക്കല് ക്ലാര്ക്ക്ട്വന്റി 20 ടീം: ഹര്മ്മന്പ്രീത് കൗര്, സ്മൃതി മന്ദാന, ഷഫാലി വര്മ്മ, ഡയാലന് ഹേമലത, ജമീമ റോഡ്രിഗ്സ്, റിച്ച ഘോഷ്, ഉമ ഛേത്രി, ദീപ്തി ശര്മ്മ, ശ്രേയങ്ക പാട്ടീല്, സജന സജീവന്, രാധാ യാദവ്, അമന്ജോത് കൗര്, ആശ ശോഭന, ശ്രേയങ്ക പാട്ടീല്, പൂജ വസ്ത്രേക്കര്, രേണുക സിംഗ് താക്കൂര്, അരുന്ധതി റെഡ്ഡി.