പാകിസ്താനെതിരായ ടി20 പരമ്പര സ്വന്തമാക്കി; ലോകകപ്പിന് മുന്നേ 'ഇംഗ്ലീഷ് അലേര്ട്ട്'

പരമ്പരയിലെ ആദ്യ മത്സരവും മൂന്നാം മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു

dot image

ലണ്ടന്: പാകിസ്ഥാനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. പരമ്പരയിലെ നാലാമത്തേതും അവസാനത്തേതുമായ മത്സരത്തില് ഏഴ് വിക്കറ്റിനാണ് പാകിസ്താനെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത പാകിസ്താനെ 157 റണ്സിന് എറിഞ്ഞൊതുക്കിയ ഇംഗ്ലണ്ട് മറുപടി ബാറ്റിംഗില് 15.3 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് വിജയത്തിലെത്തി.

ഈ വിജയത്തോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് 2-0ത്തിന് ഏകപക്ഷീയമായി സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരവും മൂന്നാം മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില് 23 റണ്സ് വിജയമാണ് ഇംഗ്ലീഷ് പട സ്വന്തമാക്കിയത്.

പരമ്പരയിലെ അവസാനത്തെ മത്സരത്തില് ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന് പാകിസ്താനെ ആദ്യം ബാറ്റിങ്ങിനയച്ചു. മികച്ച തുടക്കം ലഭിച്ചെങ്കിലും 19.5 ഓവറില് 157 റണ്സിന് പാകിസ്താന് ഓള്ഔട്ടായി. മധ്യനിര ബാറ്റര്മാര് നിരാശപ്പെടുത്തിയ പാക് പടയില് 38 റണ്സെടുത്ത ഉസ്മാന് ഖാനാണ് ടോപ് സ്കോറര്. ക്യാപ്റ്റന് ബാബര് അസം 36 റണ്സെടുത്ത് പുറത്തായി.

മുഹമ്മദ് റിസ്വാന് (23), ഇഫ്തികര് അഹ്മ്മദ് (21), നസീം ഷാ (16) എന്നിവര്ക്ക് മാത്രമാണ് പിന്നീട് രണ്ടക്കം കടക്കാനായത്. മധ്യനിരയില് ഫഖര് സമാന് (9), ഷദാബ് ഖാന് (0), അസം ഖാന് (0) എന്നിവര് നിരാശപ്പെടുത്തി. ഷഹീന് അഫ്രീദി (0), ഹാരിസ് റൗഫ് (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്. മുഹമ്മദ് ആമിര് (0) പുറത്താവാതെ നിന്നു. ജോഫ്ര ആര്ച്ചര്, ക്രിസ് ജോര്ദാന്, മൊയീന് അലി എന്നിവര് ഇംഗ്ലണ്ടിന് വേണ്ടി ഓരോ വിക്കറ്റ് വീഴ്ത്തി.

ജോസേട്ടന് സീനാണ്; ബട്ലര് വെടിക്കെട്ടില് പാക് പട വീണു, രണ്ടാം ടി20യില് ഇംഗ്ലണ്ടിന് വിജയം

മറുപടി ബാറ്റിങ്ങിന് ഇംഗ്ലണ്ട് അനായാസം വിജയത്തിലെത്തി. ക്യാപ്റ്റന് ജോസ് ബട്ലറും ഫില് സാള്ട്ടും 82 റണ്സാണ് ഓപ്പണിങ്ങ് വിക്കറ്റില് കൂട്ടിച്ചേര്ത്തത്. സാള്ട്ട് 24 പന്തില് 45 റണ്സെടുത്ത് മടങ്ങിയപ്പോള് ബട്ലര് 21 പന്തില് 39 റണ്സ് കൂട്ടിച്ചേര്ത്തു. വണ് ഡൗണായി എത്തിയ വില് ജാക്സ് 18 പന്തില് 20 റണ്സെടുത്ത് മടങ്ങി. ജോണി ബെയര്സ്റ്റോയും (16 പന്തില് 28) ഹാരി ബ്രൂക്കും (14 പന്തില് 17) പുറത്താകാതെ നിന്നതോടെ ഇംഗ്ലണ്ട് വിജയതീരത്ത് എത്തി.

dot image
To advertise here,contact us
dot image