
ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേലത്തിന് മുമ്പ് എത്ര താരങ്ങളെ നിലനിർത്താമെന്നതിൽ നിർദ്ദേശവുമായി ബിസിസിഐ. ഓരോ ടീമുകൾക്കും മൂന്ന് താരങ്ങളെ നിലനിർത്താമെന്നും ഒരാളെ റൈറ്റ് ടൂ മാച്ച് സംവിധാനം ഉപയോഗിച്ച് ടീമിലെത്തിക്കാമെന്നുമാണ് ബിസിസിഐ നിർദ്ദേശം. ന്യൂസ് 18നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം എട്ട് താരങ്ങളെ നിലനിർത്തണമെന്ന ടീമുകളുടെ ആവശ്യം ബിസിസിഐ തള്ളി.
ടീമുകൾക്ക് നിലനിർത്താവുന്ന താരങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് ഐപിഎൽ മെഗാലേലത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തും. താരങ്ങൾ ടീമുകൾ മാറിവരുന്നതാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭംഗിയെന്നും ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. താരങ്ങൾ മാറിവന്നാൽ ടീമിന്റെ ആരാധകരെ നഷ്ടമാകുമെന്നായിരുന്നു ഉടമകളുടെ ആശങ്ക. ഇക്കാര്യത്തിലും ബിസിസിഐ നിലപാട് വ്യക്തമാക്കി.
മെഗാലേലത്തിന് മുമ്പ് താരങ്ങളെ നിലനിർത്തണ്ട, പകരം...; നിർദ്ദേശവുമായി കൊൽക്കത്ത എം ഡിഇംഗ്ലീഷ് പ്രീമിയർ ലീഗും ഇന്ത്യൻ പ്രീമിയർ ലീഗും വ്യത്യസ്തമാണ്. മെഗാലേലങ്ങൾ ഐപിഎല്ലിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. ചില ടീമുകൾ മാത്രം എല്ലാക്കാലത്തും വിജയിക്കുന്ന രീതിയില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാതൃകയിലുള്ള ട്രാൻസ്ഫർ രീതികൾ ഐപിഎല്ലിൽ ഭാവിയിൽ വന്നേക്കുമെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.