
ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുമായുള്ള തന്റെ ബന്ധം വിശദീകരിച്ച് ഗൗതം ഗംഭീർ. സത്യം യാഥാർത്ഥ്യത്തിൽ നിന്നും ഏറെ അകലെയാണ്. താനും വിരാട് കോഹ്ലിയും തമ്മിലുള്ള ബന്ധം രാജ്യം അറിയേണ്ടതില്ല. ഞങ്ങൾക്ക് രണ്ട് പേർക്കും ടീമിനെ വിജയിപ്പിക്കാൻ എന്തും ചെയ്യാം. എന്നാൽ തങ്ങളുടെ ബന്ധത്തിൽ നിന്നും മസാല കഥകൾ നിർമ്മിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നതെന്നും ഗംഭീർ പറഞ്ഞു.
2013ലെ ഐപിഎല്ലിലായിരുന്നു ഗംഭീർ-കോഹ്ലി വിവാദങ്ങൾക്ക് തുടക്കമായത്. ഗ്രൗണ്ടിൽ ഇരുതാരങ്ങളും തമ്മിൽ ഗുരുതര വാക്കേറ്റമുണ്ടായി. ധോണിക്ക് പിന്നാലെ വിരാട് കോഹ്ലി ഇന്ത്യൻ ടീമിന്റെ നായകനായി. ടീമിലേക്ക് എത്താന് ശ്രമിച്ച ഗംഭീറിന് കോഹ്ലിയുടെ നായകത്വം തടസം സൃഷ്ടിച്ചതായി വാര്ത്തകള് വന്നു. ഇതോടെ ഇന്ത്യൻ ദേശീയ ടീമിന്റെ വാതിലുകൾ ഗംഭീറിന് മുന്നിൽ അടക്കപ്പെട്ടു. 2023ലെ ഐപിഎല്ലിനിടയും ഇരുതാരങ്ങളും തമ്മിൽ ഗ്രൗണ്ടിൽ മോശം പെരുമാറ്റം വീണ്ടും ആവർത്തിച്ചു. 10 വർഷമായി ഇരുവരും തമ്മിലുള്ള അസ്വസ്ഥതകൾ തുടരുന്നുവെന്ന് ക്രിക്കറ്റ് ലോകം ഞെട്ടലോടെ തിരിച്ചറിഞ്ഞു.
'അയാൾ ചോദിച്ചു, എന്റെ ഗേൾഫ്രണ്ടിനെ ഇവിടെ കൊണ്ടുവരാമോ?' ഓർമ്മകൾ പറഞ്ഞ് ഗംഭീർഐപിഎല്ലിന്റെ ഈ സീസണിലാണ് ഇരുതാരങ്ങളും തമ്മിലുള്ള അസ്വസ്ഥതകൾക്ക് അവസാനമായത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സും തമ്മിലുള്ള മത്സരത്തിനിടെ വിരാട് കോഹ്ലിയെ ചേർത്തുപിടിക്കുന്ന ഗംഭീറിന്റെ ദൃശ്യങ്ങൾ ക്രിക്കറ്റ് ലോകത്തിന് അത്ഭുതമായി. ഈ സീസണിൽ കോഹ്ലിക്ക് വിമർശനങ്ങൾ ഏല്ക്കേണ്ടി വന്നപ്പോൾ ഗംഭീർ പിന്തുണയുമായി വന്നിരുന്നു.